

കോഴിക്കോട്: മുന്‍ ധനമന്ത്രിയും മുതിര്‍ന്ന സി പി എം നേതാവുമായ ടി ശിവദാസ മേനോന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി മഞ്ചേരി കച്ചേരിപ്പടിയില്‍ മകളുടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ന്യൂമോണിയയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മലമ്പുഴയില്‍ നിന്നും മൂന്നുതവണ നിയമസഭാംഗമായ അദ്ദേഹം 1987ലും 1996ലും നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി, ഗ്രാമവികസന വകുപ്പുകളും എക്‌സൈസും ധനകാര്യവും കൈകാര്യം ചെയ്തു. 2001ല്‍ അദ്ദേഹം ചീഫ് വിപ്പായിരുന്നു.
പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ ടി ശിവദാസമേനോന്‍ അധ്യാപക സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. രസതന്ത്രം അധ്യാപകനായ അദ്ദേഹം സ്വകാര്യ സ്‌കൂള്‍ ്അധ്യാപകരുടെ സംഘടനയിലാണ് പ്രവര്‍ത്തിച്ചത്. ദീര്‍ഘകാലം സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു.
സംസ്ഥാന അക്കാദമിക് കൗണ്‍സിലില്‍ ഉപദേശകനായും കാലിക്കറ്റ് സര്‍വ്വകലാശാല സിന്തിക്കേറ്റ് അംഗമായും പ്രവര്‍ത്തിച്ച ടി ശിവദാസമേനോന്‍ 1984ല്‍ പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
പരേതയായ ഭവാനിയമ്മയാണ് ഭാര്യ. മക്കള്‍: ടി കെ ലക്ഷ്മി ദേവി, കല്ല്യാണിക്കുട്ടി. മരുമക്കള്‍: കരുണാകര മേനോന്‍ (എറണാകുളം), അഡ്വ. സി ശ്രീധരന്‍ നായര്‍ (പോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍- മഞ്ചേരി).

