

ദോഹ: രാജ്യത്തെ നിയമങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും പ്രവാസി ജോലിക്കാര്‍ മാനിക്കണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ഖത്തറിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് അനുസരിച്ച വിധത്തില്‍ വസ്ത്രധാരണം നിര്‍വഹിക്കണമെന്ന് ജോലിക്കാര്‍ക്ക് നിര്‍ദ്ദേശം നല്കണമെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ വെബിനാറില്‍ കമ്പനികളോട് ആവശ്യപ്പെട്ടു.

ഖത്തറിലെത്തുന്ന പ്രവാസികള്‍ തങ്ങളുടെ ഏറ്റവും ഉന്നതവും കുലീനവുമായ ധാര്‍മിക പ്രകടിപ്പിക്കണമെന്നും തങ്ങളുടെ രാജ്യത്തിന്റെ പ്രതിനിധികളാണെന്ന ബോധമുണ്ടാകണമെന്നും ആവശ്യപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിലെ ലഫ്റ്റനന്റ് കേണല്‍ അലി ഫലാഹ് അല്‍മര്‍റി ഓരുരുത്തരും തന്റെ രാജ്യത്തിന്റെ മികച്ചതും നിറവാര്‍ന്നതുമായ ചിത്രമാണ് പ്രകടമാക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി.
