ഐ പി എല്‍ സംപ്രേഷണം; ബി സി സി ഐ പ്രതീക്ഷിക്കുന്നത് നാല്‍പത്തി അയ്യായിരം കോടി രൂപ

Web Desk
1 Min Read

ന്യൂഡല്‍ഹി: ഐ പി എല്‍ മത്സരങ്ങളുടെ ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേഷണത്തിലൂടെ ബി സി സി ഐ പ്രതീക്ഷിക്കുന്നത് 45,000 കോടി രൂപയുടെ വരുമാനം. സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്ക്, ഡിസ്നി സ്റ്റാര്‍ നെറ്റ്‌വര്‍ക്ക്, റിലയന്‍സ് വയാകോം 18, ആമസോണ്‍ തുടങ്ങിയ ആഗോള ഭീമന്‍മാരാണ് ഐ പി എല്ലിന്റെ സംപ്രേഷണാവകാശത്തിന് രംഗത്തുള്ളത്. 2023 മുതല്‍ 2027 വരെയുള്ള ഐ പി എല്‍ സീസണുകളുടെ സംപ്രേഷണ അവകാശമാണ് ബി സി സി ഐ വില്‍ക്കാനൊരുങ്ങുന്നത്.

city exchange

സംപ്രേഷണ അവകാശത്തിനുള്ള ഇ-ലേലം മാര്‍ച്ച് അവസാന ആഴ്ച നടക്കും. ഫെബ്രുവരി 10ന് മുമ്പ് ടെന്‍ഡര്‍ വിളിച്ചു തുടങ്ങും. റിപ്പോര്‍ട്ടുകളനുസരിച്ച് 2018- 2022 സീസണുകളിലേക്കുള്ള സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യ വാങ്ങിയപ്പോഴുള്ള തുകയായ 16,347 കോടി രൂപയുടെ മൂന്നിരട്ടി ഇത്തവണ ബി സി സി ഐക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിനു മുമ്പ് സ്റ്റാര്‍ ഇന്ത്യയും സോണി പിക്ചേഴ്സും 10 വര്‍ഷത്തേക്ക് സംപ്രേഷണ കരാര്‍ എടുത്തത് 8,200 കോടി രൂപയ്ക്കായിരുന്നു. പിന്നീട് 2018ല്‍ സ്റ്റാര്‍ ഇന്ത്യ സംപ്രേഷണാവകാശം നേടിയപ്പോള്‍ തുക ഇരട്ടിയോളമായി. ഇത്തവണ മൂന്നിരട്ടി തുകയാണ് ബി സി സി ഐ പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 40,000 മുതല്‍ 45,000 കോടി രൂപ വരെ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!