ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിദ്യാര്‍ഥികളുടെ കോണ്‍വൊക്കേഷന്‍ ചടങ്ങ് സംഘടിപ്പിച്ചു

Web Desk
1 Min Read

കടമയെക്കുറിച്ചുള്ള ബോധ്യവും ആത്മവിശ്വാസവും നേടുന്നവരാണ് വിജയിക്കുന്നതെന്ന് എ പി എം മുഹമ്മദ് ഹനീഷ്

കൊച്ചി: പരാജയങ്ങളില്‍ നിന്നും ഉയര്‍ന്ന് കടമയെക്കുറിച്ചുള്ള ഉറച്ച ബോധ്യവും ആത്മവിശ്വാസവും നേടുന്നവരാണ് വിജയിക്കുന്നതെന്ന് ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്‌മെന്റ് ആന്റ് റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് പറഞ്ഞു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിദ്യാര്‍ഥികളുടെ കോണ്‍വൊക്കേഷന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

സത്യസന്ധത, ഭരണനൈപുണ്യം, വ്യക്തിത്വത്തിന്റെ മഹത്വം എന്നിവയാണ് നല്ല നേതൃത്വത്തിന്റെ അടിത്തറ. ജീവിതത്തില്‍ ദൈവം പിന്തുണയ്ക്കുന്ന സ്വഭാവത്തോടെയും മൂല്യങ്ങളോടെയും മുന്നോട്ട് പോകാനാവണമെന്ന് അദ്ദേഹം വിദ്യാര്‍ഥികളെ ഉപദേശിച്ചു.

ഭാവി ഓരോരുത്തര്‍ക്കും വ്യത്യസ്തവും അതുല്യവുമാണ്. പുതിയ ശാസ്ത്രസാങ്കേതിക വിദ്യകളും ഉയര്‍ന്ന് വരുന്ന സാങ്കേതിക മുന്നേറ്റങ്ങളും ലോകത്തെ മാറ്റിമറിക്കുകയാണ്. വ്യവസായങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുതിയ സാധ്യതകള്‍ തുറന്നുകൊടുക്കുന്ന കാലഘട്ടമാണിത്. വിപണനരംഗത്തും പുതിയ ആശയങ്ങളും പദ്ധതികളും ഉയര്‍ന്ന് വരുന്നു. ജനങ്ങളാണ് യഥാര്‍ഥ ഉപഭോക്താക്കളെന്നും സമൂഹത്തിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കിയാണ് വികസനം മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വസ്തുതകളെ തിരിച്ചറിഞ്ഞും ഉത്തരവാദിത്വത്തോടെയും മുന്നോട്ട് പോകുമ്പോഴാണ് യഥാര്‍ഥ പുരോഗതി കൈവരിക്കാന്‍ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

ചെയര്‍മാന്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അക്കാഡമിക് ആന്റ് കോണ്‍വൊക്കേഷന്‍ കോര്‍ഡിനേറ്റര്‍ ചെയര്‍മാന്‍ ഐ സി എ ഐ ബാബു എബ്രഹാം കള്ളിവയലില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

എസ് ഐ ആര്‍ സി ട്രഷറര്‍ ദീപ വര്‍ഗീസ്, എറണാകുളം ബ്രാഞ്ച് ചെയര്‍മാന്‍ ജോബി ജോര്‍ജ്ജ് എന്നിവര്‍ നേതൃത്വം നല്‍കി.

അഖിലേന്ത്യാ തലത്തില്‍ നടന്ന കോണ്‍വെക്കേഷന്‍ കേരളത്തില്‍ എറണാകുളത്താണ് ചടങ്ങ് സംഘടിപ്പിച്ചത്.

Share This Article
Leave a Comment
error: Content is protected !!