കെ എം എ വാര്‍ഷിക അവാര്‍ഡുകള്‍ സമ്മാനിച്ചു

Web Desk
2 Min Read

അറിവ് നേടാന്‍ പ്രയത്‌നിച്ച് കൊണ്ടേയിരിക്കണമെന്ന് ബിജു ഡൊമിനിക്

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെ എം എ) വാര്‍ഷിക അവാര്‍ഡുകള്‍ സമ്മാനിച്ചു. ഫ്രാക്റ്റല്‍ അനലിറ്റിക്‌സ് ചീഫ് ഇവാഞ്ചലിസ്റ്റ് ബിജു ഡൊമിനിക് മുഖ്യാതിഥിയായിരുന്നു. അറിവ് നേടാന്‍ നിരന്തരം പ്രയത്‌നിച്ച് കൊണ്ടേയിരിക്കണമെന്ന് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. കണ്ണും കാതും തുറന്ന് വയ്ക്കണം. അറിവിന്റെ കൂടുതല്‍ ആഴങ്ങളിലേക്ക് പോകാന്‍ തയ്യാറാകണം. എങ്കില്‍ മാത്രമേ ലോകോത്തര നിലവാരമുള്ള സ്ഥാപനം കെട്ടിപ്പടുക്കാന്‍ കഴിയു എന്നും അദ്ദേഹം പറഞ്ഞു.

city exchange

കെ എം എ ഐ ടി ലീഡര്‍ഷിപ്പ് അവാര്‍ഡ് എക്‌സ്പീസ്പീരിയന്‍ ടെക്‌നോളജീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എം ഡിയും സി ഇ ഒയുമായ ബിനു ജേക്കബിന് സമ്മാനിച്ചു. മാനേജര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം മാന്‍ കാന്‍കര്‍ ഇന്‍ഗ്രീഡിയന്‍സ് എസന്‍ഷ്യല്‍ ഓയില്‍സ് വിഭാഗം ബിസിനസ് മേധാവി കമല്‍ രംഗനും സമ്മാനിച്ചു. കോര്‍പ്പറേറ്റ് മാഗസിന്‍ വിഭാഗത്തില്‍ പെട്രോനെറ്റ് എല്‍ എന്‍ ജി ലിമിറ്റഡ് ജേതാക്കളായി. സെയ്ന്റ് ഗിറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഫസ്റ്റ് റണ്ണറായി.

മാനുഫാക്ചറിംഗ് ഇന്നവേഷന്‍സ് വിഭാഗത്തില്‍ ബി പി സി എല്‍ കൊച്ചി റിഫൈനറി ഒന്നാം സ്ഥാനവും ഹെര്‍ബല്‍ ഐസലേറ്റ്‌സ് രണ്ടാം സ്ഥാനവും നേടി. ഇന്നവേറ്റീവ് എച്ച് ആര്‍ ഇനിഷ്യേറ്റീവ്‌സ് വിഭാഗത്തില്‍ അപ്പോളോ ടയേഴ്‌സ്, ഭൂമി നാച്ചറല്‍ പ്രൊഡക്ട്‌സ് ആന്റ് എക്‌സ്‌പോര്‍ട്‌സ് എന്നിവര്‍ ഒന്നാം സ്ഥാനവും പെട്രോനെറ്റ് എല്‍ എന്‍ ജി രണ്ടാം സ്ഥാനവും മാന്‍ കാന്‍കൊര്‍ മൂന്നാം സ്ഥാനവും നേടി.

ഡിജിറ്റല്‍ എക്‌സലന്‍സ് വിഭാഗത്തില്‍ ഹെര്‍ബല്‍ ഐസലേറ്റ്‌സ് പുരസ്‌കാരം നേടി. വി സ്റ്റാര്‍ ക്രിയേഷന്‍സ് രണ്ടാം സ്ഥാനവും ആല്‍ബേര്‍ഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യങ് മാനേജേഴ്‌സ് കോണ്‍ടസ്റ്റില്‍ വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ജേതാക്കളായി. യു എസ് ടി രണ്ടാം സ്ഥാനവും മാന്‍ കാന്‍കൊര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജേതാക്കള്‍ക്ക് ബിജു ഡൊമിനിക് അവാര്‍ഡുകള്‍ സമ്മാനിച്ചു.

- Advertisement -
Ad image

കെ എം എ പ്രസിഡന്റ് കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി ലേഖ ബാലചന്ദ്രന്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!