അല്‍ വുകൈറില്‍ മെട്രോ ലിങ്ക് സേവനം വിപുലീകരിച്ചു

Web Desk
1 Min Read

ദോഹ: ദോഹ മെട്രോയും ലുസൈല്‍ ട്രാമും സെപ്തംബര്‍ നാലു മുതല്‍ അല്‍ വുകെയറിലെ മെട്രോലിങ്ക് എം132 റൂട്ട് നീട്ടുന്നതായി പ്രഖ്യാപിച്ചു.

city exchange

ദോഹ മെട്രോ മെട്രോലിങ്ക് റൂട്ട് എം 132 അല്‍ വുകെയറിലെ എസ്ദാന്‍ വരെ സര്‍വീസ് നീട്ടുമെന്നും റൂട്ട് ക്രമീകരിക്കുമെന്നും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ അറിയിച്ചു. സാധാരണ അല്‍ വക്‌റ മെട്രോ സ്‌റ്റേഷനിലേക്കും പുറത്തേക്കുമുള്ള എം 132 മെട്രോലിങ്ക് അല്‍ വുകൈര്‍ സൗത്തിന് ചുറ്റുമുള്ള പ്രദേശം കൂടി ഉള്‍ക്കൊള്ളും.

മെട്രോ ലിങ്ക് സേവനങ്ങള്‍ ശനിയാഴ്ച മുതല്‍ ബുധന്‍ വരെ രാവിലെ ആറു മുതല്‍ രാത്രി 11 വരെയും വ്യാഴാഴ്ച രാവിലെ 6 മുതല്‍ രാത്രി 11:59 വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 11:59 വരെയുമാണഅ പ്രവര്‍ത്തിക്കുക.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!