ക്വാച്ചി പ്രീമിയം ബ്രാന്റ് ടി വി പുറത്തിറക്കി

Web Desk
1 Min Read

കോഴിക്കോട്: ടെലിവിഷന്‍ ഉല്‍പ്പന്ന മേഖലയിലേക്ക് പുതിയൊരു പ്രീമിയം ബ്രാന്റ്- ക്വാച്ചി ഫയര്‍ ടി വി വിപണിയിലെത്തി. കോഴിക്കോട് ദി ഗെയിറ്റ് വെ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കമ്പനി ചെയര്‍മാന്‍ അബ്ദുല്‍ കരീം പ്രൊഡക്ട് ലോഞ്ച് ചെയ്തു.

city exchange

ഇലക്ട്രോണിക്‌സ്, ഗൃഹോപകരണ നിര്‍മാണ വിതരണ രംഗത്ത് ഒന്നര പതിറ്റാണ്ടായി സാന്നിധ്യം ഉറപ്പിച്ച ബ്രാന്‍ഡില്‍ നിന്നും ‘അപ്‌ഗ്രേഡ് ലൈഫ്’ എന്ന ടാഗ്ലൈനോടുകൂടിയാണ് ‘ക്വാച്ചി’ എന്ന പുതിയ ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.
മികച്ച സാങ്കേതിക മികവും ഉല്‍പ്പന്ന ഗുണനിലവാരവുമാണ് ക്വാച്ചി ബ്രാന്‍ഡ് മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാകുന്നത്.

കോഴിക്കോട് നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ അബ്ദുല്‍ കരീം ടി വി ലോഞ്ച് ചെയ്തു. പ്രീമിയം പ്രോഡക്ടായ ക്വാച്ചി ഫയര്‍ ടി വി, ആമസോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്‍പ്പെടുത്തിയത് കൊണ്ട് വേഗതയാര്‍ന്നതും ഗുണനിലവാരവുമുള്ള സേവനം ഉറപ്പാക്കുന്നുവെന്ന് അബ്ദുല്‍ കരീം പറഞ്ഞു. ക്വാച്ചി ഫുള്‍ എച്ച് ഡി ഫയര്‍ ടി വിയില്‍ ഡോള്‍ബി അറ്റ്‌മോസ്, ഡി ടി എസ് ത്രൂ സറൗണ്ട്, എന്‍ പി ഇ ടെക്‌നോളജി എന്നിവയിലൂടെ മികച്ച ഓഡിയോ- വീഡിയോ അനുഭവം പ്രേക്ഷകര്‍ക്ക് നല്‍കുന്നു.

- Advertisement -
Ad image

ലോകത്തിലെ നമ്പര്‍ വണ്‍ വോയിസ് അസിസ്റ്റന്റായ അലക്‌സാ ആണ് ക്വാച്ചി ടി വിയില്‍ സംയോജിപ്പിച്ചിരിക്കുന്നത്. ക്വാച്ചി ഫയര്‍ ടി വിയില്‍ ആമസോണ്‍ പ്രൈം, ഹോട്ട് സ്റ്റാര്‍, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ എല്ലാ ഒ ടി ടി പ്ലാറ്റ്‌ഫോമുകളും ലഭ്യമാണ്.

പുറത്തിറക്കല്‍ ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് അലി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷെരീഫ് അലി, സി ഇ ഒ റിഷാദ് അരിയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!