ആന്‍ റിയ ഖത്തര്‍ സ്‌നേഹ സ്പര്‍ശം പദ്ധതിക്ക് തുടക്കമായി

Web Desk
1 Min Read

അങ്കമാലി: അങ്കമാലി എന്‍ആര്‍ഇ അസോസിയേഷന്‍ ഖത്തര്‍ (ആന്‍ റിയ ഖത്തര്‍) പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 2025ലെ ജീവ കാരുണ്യ പദ്ധതികള്‍ക്ക് തുടക്കമിട്ടു. അങ്കമാലി മുനിസിപ്പല്‍ പ്രദേശവും സമീപത്തെ 15 പഞ്ചായത്തുകളിലും ഉള്‍പ്പെട്ട നിവാസികളായ ഖത്തറിലെ പ്രവാസികളുടെ സംഘടനയാണ് ആന്‍ റിയ ഖത്തര്‍.

city exchange

പ്രവാസ സമൂഹത്തിലെ കലാ- കായിക- സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ സേവന രംഗത്തും തങ്ങളുടേതായ മുദ്രപതിപ്പിച്ച ആന്‍ റിയ ഖത്തര്‍ ‘സ്‌നേഹസ്പര്‍ശം’ എന്ന പദ്ധതിയുടെ ഭാഗമായി ആരോഗ്യം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പ്രയാസമനുഭവിക്കുന്ന നിര്‍ധനരായ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ആന്‍ റിയ ഖത്തര്‍ കൈത്താങ്ങാകുമെന്ന് ജനറല്‍ സെക്രട്ടറി വിനായക് മോഹന്‍ അറിയിച്ചു.

2025ലെ പദ്ധതിയുടെ ഭാഗമായി 50 നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആവശ്യത്തിനുള്ള ഉപകരണങ്ങളും വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാകുന്ന ഒരു രോഗിക്കുള്ള സാമ്പത്തിക സഹായവും അങ്കമാലിയില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തതായി ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ആന്‍സണ്‍ ജേക്കബ് അറിയിച്ചു.

അങ്കമാലിയില്‍ നടന്ന സ്‌നേഹ സ്പര്‍ശം പരിപാടിയുടെ ചടങ്ങുകള്‍ക്ക് ആന്‍ റിയ ഖത്തര്‍ പ്രസിഡണ്ട് ജോയ് പോള്‍, മുന്‍ പ്രസിഡണ്ട് വേലായുധന്‍ നായര്‍, ജിജൊ മണവാളന്‍, സുജോണ്‍, ശ്രീവല്‍സന്‍ ഗോവിന്ദന്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!