
ദോഹ: സെഡ് മീഡിയ സംഘടിപ്പിക്കുന്ന സെഡ്‌ടോക്‌സ് സീരീസ് ടോക്-ഷോയിലെ നാലാം എപ്പിസോഡില്‍ പത്മശ്രീ ഐ എം വിജയനും ധ്യാന്‍ ശ്രീനിവാസനും അതിഥികളായെത്തും.

‘തഗ്ഗും ഗോളും’ എന്ന പേരില്‍ ഒക്ടോബര്‍ രണ്ടിന് വ്യാഴാഴ്ച വൈകിട്ട് ഏഴു മണി മുതല്‍ അബൂഹമൂര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ അല്‍ ഖമര്‍ ഹാളിലാണ് പരിപാടി.

ജീവിതത്തെ പ്രചോദനാത്മകമായി സ്വാധീനിക്കുന്ന വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കലാകാരന്‍മാരെയും കായിക പ്രതിഭകളെയും സാംസ്‌കാരിക നായകരെയുമെല്ലാം ദോഹയിലെ മലയാളികളുമായി നേരിട്ട് സംവദിക്കാനും വിശേഷങ്ങള്‍ പങ്കുവെക്കാനുമായി ലഭ്യമാക്കുക എന്നതാണ് സെഡ്‌ടോക്‌സിലൂടെ ഉദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. അന്തരിച്ച സംവിധായകന്‍ സിദ്ദിഖ്, സന്തോഷ് ജോര്‍ജ് കുളങ്ങര, അബ്ദുസ്സമദ് സമദാനി എം പി, സലിം കുമാര്‍, ലിജോ ജോസ് പെല്ലിശ്ശേരി, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് മുന്‍ എപ്പിസോഡുകളില്‍ അതിഥിയായെത്തിയത്.
പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 77660327 എന്ന നമ്പറില്‍ ബന്ധപ്പെട്ട് സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

