പുതിയ സര്‍ക്കാര്‍ പ്രവാസി ക്ഷേമത്തിനും ഊന്നല്‍ നല്‍കണം: പ്രവാസി വെല്‍ഫെയര്‍ ചര്‍ച്ചാ സദസ്സ്

Web Desk
1 Min Read

ദോഹ: കേരളത്തില്‍ പത്ത് വര്‍ഷത്തിന് ശേഷം സംഭവിച്ച ഭരണമാറ്റം പ്രവാസികള്‍ക്കും പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതാണെന്നും കഴിഞ്ഞ ഭരണ കൂടത്തിന്റെ തെറ്റുകള്‍ ആവര്‍ത്തിക്കാതെ ജനക്ഷേമപരമായ ഭരണം കാഴ്ചവെക്കാന്‍ പുതിയ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രമോഹന്‍ പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ജനവിധി 2026: പ്രവാസി പ്രതീക്ഷകള്‍’ ചര്‍ച്ചാ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

പ്രവാസികളും പുതിയ സര്‍ക്കാരിനെ പ്രതീക്ഷയോടെ ആണ് കാണുന്നതെന്നും അവര്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഗണന നല്‍കണമെന്നും ചര്‍ച്ചാ സദസ്സ് അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ് അലി ഹസന്‍ അധ്യക്ഷത വഹിച്ചു. ഇന്‍കാസ് തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഉല്ലാസ് തോട്ടുങ്ങല്‍, കരുണ ഖത്തര്‍ പ്രതിനിധി നൗഫല്‍, പ്രവാസി വെല്‍ഫെയര്‍ ജില്ലാ കമ്മിറ്റി അംഗം അബ്ദുല്‍ വാഹദ്, നടുമുറ്റം ഖത്തര്‍ പ്രതിനിധി സഹ്ല എന്നിവര്‍ സംസാരിച്ചു.

നിയമസഭാ തെരഞ്ഞടുപ്പിനോടനുബന്ധിച്ച് പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം പ്രസിഡന്റ് ചന്ദ്രമോഹന്‍ നിര്‍വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഷജീര്‍ മുല്ലക്കര സ്വാഗതവും ജില്ലാ സെക്രട്ടറി നൂറുസ്സമാന്‍ നന്ദിയും പറഞ്ഞു.

- Advertisement -
Ad image

നാസിമുദ്ദീന്‍, അബ്ദുല്‍ അസീസ്, മുഹമ്മദ് റാഫി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി നിഷാദ് ഗുരുവായൂര്‍, സെക്രട്ടറി ഹാരിസ് കാരുമാത്ര എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!