
ദോഹ: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ എലത്തൂര്‍ മണ്ഡലത്തില്‍ യു ഡി എഫ് കൈവരിച്ച ചരിത്രപരമായ വിജയത്തിന്റെ ആവേശത്തില്‍ കെ എം സി സി ഖത്തര്‍ എലത്തൂര്‍ മണ്ഡലം കമ്മിറ്റി വിജയാഘോഷ പരിപാടി സംഘടിപ്പിച്ചു. മണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായി യു ഡി എഫ് നേടിയ ഈ ഉജ്ജ്വല വിജയം പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തും മുദ്രാവാക്യങ്ങള്‍ വിളിച്ചും ആഘോഷമാക്കി.

മുഹമ്മദ് ഹാനിയുടെ ഖിറാഅത്തോടു കൂടി തുടക്കം കുറിച്ച പരിപാടി മണ്ഡലം പ്രസിഡന്റ് മന്‍സൂര്‍ അലി സി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വേള്‍ഡ് കെ എം സി സി വൈസ് പ്രസിഡണ്ടും ഖത്തര്‍ കെ എം സി സി അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ എസ് എ എം ബഷീര്‍ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. യോഗത്തിന് .
കെ എം സി സി അഡൈ്വസറി ബോര്‍ഡ് അംഗം മുസ്തഫ എലത്തൂര്‍, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ടി ടി കുഞ്ഞഹമ്മദ്, ജനറല്‍ സെക്രട്ടറി അത്തീഖ് റഹ്മാന്‍, സെക്രട്ടറി റൂബിനാസ് കോട്ടേടത്ത്, ഇന്‍കാസ് മണ്ഡലം പ്രസിഡന്റ് റഫീഖ് കക്കോടി, മുസ്ലിം ലീഗ് എലത്തൂര്‍ മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് മുഹമ്മദലി നടുക്കണ്ടി, സലീം മാസ്റ്റര്‍ കാക്കൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

നാട്ടില്‍ നിന്ന് മണ്ഡലം യു ഡി എഫ് കണ്‍വീനറും യൂത്ത് ലീഗ് സംസ്ഥാന സമിതി അംഗവുമായ ജാഫര്‍ സാദിക്ക് ഓണ്‍ലൈനില്‍ പരിപാടിയില്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മണ്ഡലത്തിലെ വോട്ടര്‍മാരുടെ രാഷ്ട്രീയ പ്രബുദ്ധതയും യു ഡി എഫ് പ്രവര്‍ത്തകരുടെ ചിട്ടയായ പ്രവര്‍ത്തനവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
