

ദോഹ: കാല്‍പന്തിന്റെ ലോക മേളക്കായി ഖത്തറിലേക്ക് ലോകമെത്തുമ്പോള്‍ ആവേശത്തിന് കൂട്ടായി മോഹന്‍ലാലും. ‘മോഹന്‍ലാല്‍സ് സല്യൂട്ടേഷന്‍ ടു ഖത്തര്‍’ ഒലീവ് സുനോ റേഡിയോ നെറ്റ്വര്‍ക്കാണ് ഒരുക്കുന്നത്.

മോഹന്‍ലാല്‍സ് സല്യൂട്ടേഷന്‍ ടു ഖത്തറിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ ലോഞ്ച് റേഡിയോ സുനോ സ്റ്റുഡിയോയില്‍ നടന്നു. ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററുമായി ചേര്‍ന്നാണ് പരിപാടി സമര്‍പ്പിക്കുന്നത്. അനൗണ്‍സ്‌മെന്റ് ചടങ്ങില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്, ഇവന്റ് ചീഫ് കോര്‍ഡിനേറ്റര്‍ ജോണ്‍ തോമസ്, ഒലീവ് സുനോ റേഡിയോ നെറ്റ്വര്‍ക്ക് മാനേജിങ് ഡയറക്ടര്‍ സതീഷ് പിള്ള, ഐപേ ഡിജിറ്റല്‍ വാലറ്റ് പ്ലാറ്റ് ഫോം പ്രതിനിധികളായ പ്രസൂണ്‍ ലാല്‍, സുധീപ്, അല്‍ ജസീറ എക്‌സ്‌ചേഞ്ചില്‍ നിന്നും ജനറല്‍ മാനേജര്‍ വിദ്യാ ശങ്കര്‍, ഷൈന്‍, അഷ്റഫ്, ഒലീവ് സുനോ റേഡിയോ നെറ്റ്വര്‍ക്ക് സഹസ്ഥാപകരും മാനേജിങ് ഡയറക്ടറുമായ കൃഷ്, അമീര്‍ അലി എന്നിവര്‍ പങ്കെടുത്തു.
