സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ ഇരുനൂറോളം പേര്‍ പങ്കെടുത്തു

Web Desk
1 Min Read

ദോഹ: കള്‍ച്ചറല്‍ ഫോറം മങ്കട മണ്ഡലം അബീര്‍ മെഡിക്കല്‍ സെന്റര്‍ അബൂഹമൂറുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഇരുന്നൂറോളം പേര്‍ പങ്കെടുത്ത ക്യാമ്പില്‍ ഹെല്‍ത്ത് ചെക്കപ്പ്, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, ഇ സി ജി എന്നിവ ഉണ്ടായിരുന്നു.

city exchange

ഉദ്ഘാടന ചടങ്ങില്‍ ഐ സി ബി എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, കള്‍ച്ചറല്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി, മലപ്പുറം ജില്ലാ പ്രസിഡന്റ് റഷീദലി എന്നിവര്‍ പങ്കെടുത്തു.

ഐ സി ബി എസ് സെക്രട്ടറി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ അബീര്‍ മെഡിക്കല്‍സിനുള്ള കള്‍ച്ചറല്‍ ഫോറത്തിന്റെ മെമെന്റോ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി അബീര്‍ മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ മിഥ്‌ലാജ് നജുമുദ്ദീന് കൈമാറി.

- Advertisement -
Ad image

ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് അബീര്‍ മെഡിക്കല്‍സിന്റെ കള്‍ച്ചറല്‍ ഫോറം മങ്കടക്കുള്ള പ്രിവിലേജ് കാര്‍ഡ് അബീര്‍ മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റില്‍ മാനേജര്‍ മിഥിലാജ് നാജ്മുദ്ദീന്‍ മങ്കട മണ്ഡലം പ്രസിഡന്റ് ഷിബിലുറഹ്മാന് കൈമാറി.

കള്‍ച്ചറല്‍ ഫോറം സ്റ്റേറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി, മലപ്പുറം ജില്ലാ പ്രസിഡണ്ട് റഷീദ് അലി, ഡോ. പ്രീതംകുമാര്‍ ഫ്രാന്‍സിസ്, മണ്ഡലം പ്രസിഡന്റ് ശിബിലുറഹ്മാന്‍, സെക്രട്ടറി മുഹമ്മദ് റഫീഖ് എന്നിവര്‍ സംസാരിച്ചു.

രണ്ടു വര്‍ഷത്തേക്കുള്ള ഐ സി ബി എഫ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാവാനും സൗകര്യമൊരുക്കിയിരുന്നു. ഐ സി ബി എഫ് ഇന്‍ഷുറന്‍സ് അംഗത്വ ഫോമുകള്‍ ഐ സി ബി എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞിക്ക് കൈമാറി.

സംസ്ഥാന സെക്രട്ടറി ഷറഫുദ്ദീന്‍ സി, അഫ്സല്‍ ഹുസൈന്‍, ഫായിസ് കൂട്ടിലങ്ങാടി, അമീന്‍ അര്‍ഷദ്, മജീദ് എ ടി, ഹാരിസ്, നജീബ്, അനീസുദ്ദീന്‍ സി എച്ച് എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!