

ദോഹ: ആഗസ്ത് ഒന്‍പത് മുതല്‍ 19 വരെ തുര്‍ക്കിയില്‍ നടക്കുന്ന ഇസ്‌ലാമിക് സോളിഡാരിറ്റി ഗെയിംസ് അഞ്ചാം എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദുഗാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് സന്ദേശമയച്ചു.

അമീരി ദിവാനില്‍ തുര്‍ക്കി യുവജന- കായിക മന്ത്രി ഡോ. മെഹ്മെത് കസപോഗ്ലു ഖത്തര്‍ ഡപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അല്‍താനിക്ക് സന്ദേശം കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും യുവജന- കായിക രംഗത്തെ സഹകരണം മികച്ചതാക്കാനും ചര്‍ച്ചയില്‍ തീരുമാനിച്ചു.
