പുത്തന്‍ പ്രതീക്ഷകളും ഉത്തരവാദിത്വങ്ങളുമായി നവ- സങ്കല്‍പ്- ചിന്തന്‍ ശിബിരം

Web Desk
1 Min Read

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കോഴിക്കോട് നഗരം കോണ്‍ഗ്രസിന്റെ ചരിത്ര പ്രസക്തമായ നവ ശങ്കല്‍പ് ചിന്തന്‍ ശിബിരത്തിന് ആതിഥ്യമരുളുകയായിരുന്നു.
കാലിക പ്രസക്തമായ കാര്യങ്ങളും മുന്നോട്ട് ചലിക്കേണ്ടുന്ന രീതികളും ഭാവങ്ങളും കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള തെരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം നേതൃത്വം ഇരുന്ന് ചര്‍ച്ച ചെയ്തു.

city exchange

84 വയസ്സുള്ള വി എസ് വിജയരാഘവന്‍ മുതല്‍ 24 വയസ്സുള്ള ഹസന്‍ അമന്‍ വരെ പങ്കാളിയായ ചിന്തന്‍ ശിബിരം വലുപ്പച്ചെറുപ്പം ഇല്ലാതെ ഐക്യവും കെട്ടുറപ്പും ആശയപരമായ അടിത്തറയും ജനകീയ വിഷയങ്ങളിലെ സത്യസന്ധവും സുശക്തമായ ഇടപെടലും വഴി പ്രസ്ഥാനം ശക്തമാക്കാനുള്ള പല നിര്‍ദ്ദേശങ്ങളും ഉരുത്തിരികയും അത് അവിടെ പ്രഖ്യാപിക്കുകയും ചെയ്തു.

സംഘടനാ കാര്യങ്ങളും പ്രവര്‍ത്തന മേഖലകളും കൃത്യമായി ചര്‍ച്ച ചെയ്ത കോഴിക്കോട് ചിന്തന്‍ ശിബിരം കേരളത്തിലെ കോണ്‍ഗ്രസ്സിന് പുത്തനുണര്‍വ്വ് നല്‍കും എന്നതില്‍ തര്‍ക്കമില്ല. ഇന്നത്തെ പ്രത്യക സാഹചര്യത്തില്‍ മാധ്യമങ്ങളും ചിന്തന്‍ ശിബിരത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം കൊടുത്തത്തിലുള്ള സന്തോഷവും അറിയിക്കട്ടെ.

ഒരു മനസ്സോടെ ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങുവാന്‍, അതുവഴി പാര്‍ട്ടിയെ താഴേത്തട്ടില്‍ വരെ ശക്തമാക്കാന്‍, എണ്ണയിട്ട യന്ത്രം പോലെ ചലിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാക്കാന്‍, ഒപ്പം മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും കാവലാകാന്‍ തീരുമാനമെടുത്ത ഈ ചിന്തന്‍ ശിബിരം ഇന്‍കാസ് ഖത്തര്‍ വലിയ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.

- Advertisement -
Ad image

ഇവിടെ എടുത്ത തീരുമാനങ്ങള്‍ ഒന്നും വിട്ടുപോവാതെ നടപ്പിലാക്കുക എന്നുള്ളതാണ് ഏറ്റവും പ്രസക്തം അതിന് തക്ക നേതൃത്വമാണ് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കേരളത്തിലുള്ളത് എന്നത് തന്നെയാണ് നമ്മള്‍ ഏവരുടെയും പ്രതീക്ഷക്കാധാരം.

പുതിയ തുടക്കത്തിന് ഇന്‍കാസ് ഖത്തര്‍ അഭിവാദ്യങ്ങള്‍ നേരുന്നു ആശംസകള്‍ അറിയിക്കുന്നു.

Share This Article
Leave a Comment
error: Content is protected !!