ദോഹ മദ്‌റസ ‘ഫിനിഷിംഗ് സ്‌കൂള്‍’ സംഘടിപ്പിച്ചു

Web Desk
0 Min Read

ദോഹ: അല്‍ മദ്‌റസ അല്‍ ഇസ്ലാമിയ ദോഹയില്‍ നിന്ന് കഴിഞ്ഞ അധ്യയന വര്‍ഷം പത്താം ക്ലാസ് പഠനം പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ക്കു വേണ്ടി സംഘടിപ്പിച്ച ‘ഫിനിഷിംഗ് സ്‌കൂള്‍’ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സജീവമായ പങ്കാളിത്തം കൊണ്ടും ഇടപെടല്‍ കൊണ്ടും ശ്രദ്ധേയമായി.

city exchange

നിത്യജീവിതത്തില്‍ ഇസ്ലാം പ്രസരിപ്പിക്കുന്ന സൗന്ദര്യം, മത- ധാര്‍മിക വിദ്യാഭ്യാസം തുറന്നു വെക്കുന്ന ആശയ- കര്‍മ ചക്രവാളങ്ങള്‍, വിദ്യാര്‍ഥി- രക്ഷാകര്‍തൃ ഗൈഡന്‍സ് ആന്റ് ഓറിയന്റേഷന്‍ തുടങ്ങിയ വിഷയങ്ങള്‍ പരിപാടിയില്‍ ചര്‍ച്ച ചെയ്തു.

മദ്‌റസ അലുംനി പ്രതിധിനി ഒമര്‍ ബിന്‍ അബ്ദുല്‍ അസീസ്, ഡോ. അബ്ദുല്‍ വാസിഅ് ധര്‍മഗിരി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!