ബഹ്റൈന്‍ സോപാനം വാദ്യകലാസംഘത്തിന്റെ സോപാനസംഗീത യാത്രയ്ക്ക് കൊല്ലൂരില്‍ തുടക്കം

Web Desk
1 Min Read

മനാമ: പ്രവാസലോകത്തെ ഏറ്റവും വലിയ വാദ്യകലാ കൂട്ടായ്മയായ ബഹ്റൈന്‍ സോപാനം വാദ്യകലാസംഘത്തിന്റെ രണ്ടാമത് സോപാന സംഗീത പരിക്രമണത്തിന് കൊല്ലൂരില്‍ തുടക്കമായി.

city exchange

ഒരാഴ്ച നീളുന്ന യാത്ര കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ 24 ക്ഷേത്രങ്ങളില്‍ സോപാനസംഗീതം അവതരിപ്പിച്ചശേഷം ആഗസ്റ്റ് 14ന് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിക്കും.

കേരളത്തിന്റെ തനത് സംഗീതശാഖയായ സോപാനസംഗീതത്തിന്റെ പഠനവും പ്രചാരണവുമാണ് യാത്രയുടെ പ്രധാന ലക്ഷ്യം. സോപാനം ഗുരു മേളകലാരത്‌നം സന്തോഷ് കൈലാസിന്റെ ശിക്ഷണത്തില്‍ സോപാനസംഗീതവും വിവിധ വാദ്യകലകളും അഭ്യസിച്ച സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടങ്ങുന്ന ബഹ്റൈന്‍ പ്രവാസികളായ 30 അംഗ ഗായകസംഘമാണ് യാത്രയില്‍ പങ്കെടുക്കുന്നത്.

സോപാനരത്‌നം അമ്പലപ്പുഴ വിജയകുമാറും സോപാനം ഗുരു സന്തോഷ് കൈലാസും ചേര്‍ന്നാണ് സോപാനസംഗീത യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്.

- Advertisement -
Ad image

24 ക്ഷേത്രസങ്കേതങ്ങളിലായി നടക്കുന്ന യാത്രയുടെ ഭാഗമായി സോപാനസംഗീത ശാഖയ്ക്ക് സമഗ്ര സംഭാവനകള്‍ നല്‍കിയ 13 ഗുരുക്കന്മാരെ വിവിധ ക്ഷേത്രങ്ങളില്‍വെച്ച് ആദരിക്കുന്ന ‘ആചാര്യവന്ദനം’ ചടങ്ങും സംഘടിപ്പിക്കും.

Share This Article
Leave a Comment
error: Content is protected !!