
ദോഹ: അഡ്വ. മുഷാബ് സ്മാരക വിദ്യാഭ്യാസ പുരസ്‌കാരദാനവും സംസ്‌കൃതി എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഐ സി സി അശോക ഹാളില്‍ നടന്നു. സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീര്‍ അധ്യക്ഷത വഹിച്ചു. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.

സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയായി വളര്‍ന്നു വരണമെന്ന് അവാര്‍ഡ് ജേതാക്കളെ അദ്ദേഹം ഓര്‍മപ്പെടുത്തി. ഐ എസ് സി പ്രസിഡന്റ് അബ്ദുല്‍റഹ്മാന്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, സംസ്‌കൃതി മുന്‍ ജനറല്‍ സെക്രട്ടറി എ കെ ജലീല്‍, ഐ സി സി ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ്, ഐ സി ബി എഫ് സെക്രട്ടറി ജാഫര്‍ തയ്യില്‍, ഇന്‍കാസ് ഖത്തര്‍ ജനറല്‍ സെക്രട്ടറി കെ വി ബോബന്‍, കെ ബി എഫ് മുന്‍ പ്രസിഡന്റുമാരായ കെ ആര്‍ ജയരാജ്, അജി കുരിയാക്കോസ്, പ്രശസ്ത സിനിമ നടനും നിര്‍മാതാവുമായ ചന്ദ്രമോഹന്‍ പിള്ള, സംസ്‌കൃതി കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ പ്രമോദ് ചന്ദ്രന്‍, എ സുനില്‍, വിജയകുമാര്‍, ഷാനവാസ് ഏലച്ചോല, സംസ്‌കൃതി കേന്ദ്ര കമ്മിറ്റിയുടെ നിലവിലെ ഭാരവാഹികള്‍ എന്നിവര്‍ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു.

ശുഭം തേജസ് മേത്ത, അനന്യ സിങ്, ശ്രുതി ലക്ഷ്മി, അതുല്യ അനില്‍ കുമാര്‍, ശ്രീനിധി ജഗന്നാഥ്, മുഹമ്മദ് സൂഫിയന്‍ പട്ടേല്‍, ആഫ്രീന്‍ ഫാത്തിമ മുഹമ്മദ് അന്‍വരുദ്ദീന്‍, ആല്‍വിന സക്കീര്‍, ലുബ്‌ന അബ്ദുല്‍ ലത്തീഫ് എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരികുളം സ്വാഗതവും പ്രോഗ്രാം കോഡിനേറ്റര്‍ മനോജ് നന്ദിയും പറഞ്ഞു.

