ഇന്‍കാസ് കണ്ണൂര്‍ രക്തദാന ക്യാമ്പ് നടത്തി

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഇന്‍കാസ് സ്ഥാപകാംഗം ബൈത്താന്‍ കുട്ടിയുടെയും കണ്ണൂര്‍ ജില്ലാ കമ്മിറ്റി മുന്‍ അധ്യക്ഷന്‍ മോഹന്‍ ചാതോത്തിന്റെയും സ്മരണയില്‍ ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എച്ച് എം സി, ഫോക്കസ് മെഡിക്കല്‍ സെന്റര്‍, ബി കെ ഫ്രെയ്റ്റ് എന്നിവരുമായി സഹകരിച്ച് നടന്ന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

city exchange

ക്യാമ്പിന് കോര്‍ഡിനേറ്റര്‍ ശിവാനന്ദന്‍ കൈതേരി, കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ശ്രീരാജ് എം പി, ജനറല്‍ സെക്രട്ടറി സഞ്ജയ് രവീന്ദ്രന്‍, ട്രഷറര്‍ സുബൈര്‍ ആറളം, സുരേഷ് കരിയാട്, നിയാസ് ചെരിപ്പത്ത്, മുബാറക്ക് അബ്ദുല്‍ അഹദ്, അബ്ദുല്‍ റഷീദ്, ഷമീര്‍ മട്ടന്നൂര്‍, പിയാസ് മാച്ചേരി, അഭിഷേക് മാവിലായി, ആഷിഫ് കുനിയില്‍, സഫീര്‍ കരിയാട്, മുഹമ്മദ് എടയന്നൂര്‍, ജംനാസ് മാലൂര്‍, നിയാദ് എ പി, റഷീദ് കടവത്തൂര്‍, സുനില്‍ പയ്യന്നൂര്‍, പ്രശോഭ് നമ്പ്യാര്‍, സന്തോഷ് ജോസഫ്, സുലൈമാന്‍ കടുംങ്ങോണ്‍, റിജീഷ് തോട്ടട, അബ്ദുല്‍ സലാം, സനല്‍ മക്രേരി, സിത്തിന്‍, അജീര്‍, ഷന്‍ഫീര്‍ പാറാട്, ദര്‍ശന്‍ലാല്‍, ജിജിത്ത്, പ്രദുല്‍ കോപ്പാലം, സഫ്‌നാസ് പള്ളിക്കല്‍, സജീര്‍ പള്ളിക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.

Share This Article
Leave a Comment
error: Content is protected !!