എച്ച് എം സിയിലെ സായാഹ്ന ക്ലിനിക്കുകളില്‍ കാത്തിരിപ്പ് സമയം കുറക്കുന്നു

Web Desk
1 Min Read

ദോഹ: രീതികളെ മാറ്റങ്ങളും പുതിയ സായാഹ്ന ക്ലിനിക്കുകളുടെ ആരംഭവും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ രോഗികള്‍ക്ക് കാത്തിരിപ്പ് സമയത്തില്‍ കുറവ് വരുത്തി. പരിശോധിക്കുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചതിനോടൊപ്പം ശരാശരി കാത്തിരിപ്പ് സമയം കുറവുമായി.

city exchange

ആറ് സ്‌പെഷ്യാലിറ്റികളില്‍ സായാഹ്ന ക്ലിനിക്കുകള്‍ ആരംഭിച്ച് ഏകദേശം ഒരു വര്‍ഷത്തിനുള്ളില്‍ ഈ സ്‌പെഷ്യാലിറ്റികളിലേക്ക് റഫറല്‍ ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ 12.7 ശതമാനം കൂടുതല്‍ രോഗികളെ ചികിത്സിക്കാനായി. 2023 മെയ് മാസത്തില്‍ ക്ലിനിക്കുകള്‍ ആരംഭിച്ചത് മുതല്‍ റഫറലിനുശേഷം ഒരു ഡോക്ടറെ കാണാനുള്ള രോഗികളുടെ കാത്തിരിപ്പ് സമയം 15 ശതമാനം കുറവാണ്.

സായാഹ്ന നേത്രചികിത്സ, ഇ എന്‍ ടി, യൂറോളജി, ഓഡിയോളജി ക്ലിനിക്കുകള്‍ എന്നിവ ആംബുലേറ്ററി കെയര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്നു. ഏകദേശം 22 ഓര്‍ത്തോപീഡിക് സായാഹ്ന ക്ലിനിക്കുകള്‍ ബോണ്‍ ആന്‍ഡ് ജോയിന്റ് സെന്ററിലും ബാരിയാട്രിക് സായാഹ്ന ക്ലിനിക്കുകള്‍ ഹമദ് ജനറല്‍ ആശുപത്രിയിലുമാണ്.

Share This Article
Leave a Comment
error: Content is protected !!