വിപിന്‍ദാസ്- ഫഹദ് ഫാസില്‍ ചിത്രത്തില്‍ എസ് ജെ സൂര്യയും

Web Desk
0 Min Read

കൊച്ചി: വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ഫഫദ് ഫാസില്‍ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം എസ് ജെ സൂര്യയും അഭിനയിക്കുന്നു. എസ് ജെ സൂര്യ മലയാളത്തില്‍ അഭിനയിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്.

city exchange

അണിയറപ്രവര്‍ത്തകര്‍ ഇതുവരെ വാര്‍ത്ത സ്ഥിരീകരിച്ചില്ലെങ്കിലും ഹൈദരാബാദില്‍ നടന്ന വിപിന്‍ ദാസ്- എസ് ജെ സൂര്യ കൂടിക്കാഴ്ചയില്‍ പുതിയ പ്രോജെക്ടിനായി ഇരുവരും കൈകോര്‍ക്കാന്‍ തീരുമാനിച്ചതായാണ് പ്രസ്തുത സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത.

ബാദുഷാ സിനിമാസിന്റെ ബാനറില്‍ ബാദുഷയും ഷിനോയ് മാത്യുവും ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!