ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം പ്രഖ്യാപിച്ചു; അയ്യപ്പനും കോശിയും വാരിക്കൂട്ടി

Web Desk
1 Min Read

അപര്‍ണ ബാലമുരളി മികച്ച നടി; സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്മാര്‍

ന്യൂഡല്‍ഹി: 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള പുരസ്‌കാരം സൂരരൈ പോട്രിലെ അഭിനയത്തിന് അപര്‍ണ ബാലമുരളിയും മികച്ച നടനുള്ള പുരസ്‌കാരം സൂര്യയും അജയ് ദേവ്ഗണും കരസ്ഥമാക്കി.

city exchange

വിപുല്‍ഷാ ചെയര്‍മാനായ ജൂറിയാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. മികച്ച സംവിധായകനുള്ള പുരസ്‌കാരം അയ്യപ്പനും കോശിയുടെയും സംവിധാനത്തിലൂടെ സച്ചിക്ക് ലഭിച്ചു. മികച്ച സഹനടനുള്ള പുരസ്‌കാരം അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജു മേനോന്‍ നേടി. അയ്യപ്പനും കോശിയിലൂടെ നഞ്ചിയമ്മ മികച്ച പിന്നണി ഗായികയായി.

മികച്ച മലയാളം സിനിമക്കുള്ള പുരസ്‌കാരം സെന്ന ഹെഗ്ഡേ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയം നേടി. വാങ്ക് എന്ന ചിത്രം പ്രത്യേക പരാമര്‍ശം നേടി.

- Advertisement -
Ad image

ഏറ്റവും മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം മധ്യപ്രദേശ്. ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും ചലച്ചിത്ര സൗഹൃദ സംസ്ഥാനത്തിനുള്ള പ്രത്യേക പരാമര്‍ശം നേടി.

ഏറ്റവും മികച്ച ചലച്ചിത്ര പുസ്തകത്തിനുള്ള പ്രത്യേക പരാമര്‍ശം എം.ടി; അനുഭവങ്ങളുടെ പുസ്തകത്തിലൂടെ അനൂപ് രാമകൃഷ്ണന്‍ നേടി.

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രം ശോഭ തരൂര്‍ ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച റാപ്‌സഡി ഓഫ് റയിന്‍സ്- ദ മണ്‍സൂണ്‍ ഓഫ് കേരളയാണ്. ഇതേ വിഭാഗത്തില്‍ മികച്ച ഛായാഗ്രാഹകനായി നിഖില്‍ എസ് പ്രവീണ്‍ അര്‍ഹനായി. ശബ്ദിക്കുന്ന കലപ്പ എന്ന ചിത്രത്തിനാണ് പുരസ്‌ക്കാരം നേടി. കാവ്യപ്രകാശ് സംവിധാനം നിര്‍വഹിച്ച വാങ്കിന് പ്രത്യേക ജൂറി പുരസ്‌ക്കാരം ലഭിച്ചു.

ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ദാദാ ലക്ഷ്മിയാണ് മികച്ച ചിത്രം. കളര്‍ഫോട്ടോ മികച്ച തെലുങ്ക് സിനിമയും ശിവരഞ്ജിനിയും സില പെണ്‍കളും മികച്ച തമിഴ് സിനിമയുമാണ്.

സംഘട്ടനത്തിന് അയ്യപ്പനും കോശിയിലും മാഫിയ ശശിയും രാജശേഖറും അര്‍ഹരായി. ശിവരഞ്ജിനിയും സില പെണ്‍കളും സിനിമയുടെ എഡിറ്റിംഗിന് ശ്രീകര്‍ പ്രസാദ് പുരസ്‌ക്കാരത്തിന് അര്‍ഹനായി. കിശ്വര്‍ ദേശായിയുടെ ദ ലോങ്ങസ്റ്റ് കിസ്സാണ് സിനിമാ സംബന്ധിയായ പുസ്തകത്തിന് പുരസ്‌ക്കാരം നേടിയത്. മികച്ച വിദ്യാഭ്യാസ ചിത്രമായി നന്ദന്‍ സംവിധാനം നിര്‍വഹിച്ച മലയാള സിനിമ ഡ്രീമിങ് ഓഫ് വേര്‍ഡ്‌സ് തെരഞ്ഞെടുക്കപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!