സെന്തിലും അനുമോളും ഒന്നിക്കുന്ന ‘ത തവളയുടെ ത’യുടെ ആദ്യ ടീസര്‍ റിലീസായി

Web Desk
1 Min Read

കൊച്ചി: ബിഗ് സ്റ്റോറീസ് മോഷന്‍ പിക്‌ചേഴ്സിന്റേയും 14/11 സിനിമാസിന്റേയും ബാനറില്‍ റോഷിത്ത് ലാല്‍, ജോണ്‍ പോള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച് നവാഗതനായ ഫ്രാന്‍സിസ് ജോസഫ് ജീര കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ത തവളയുടെ ത’. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി.

city exchange

മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ബാലു എന്ന കുട്ടിയുടെ ജീവിതത്തിലൂടെയും സ്വപ്ന ലോകങ്ങളിലൂടെയും സഞ്ചരിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബാലു എന്ന കൊച്ചു കുട്ടിയായി മാസ്റ്റര്‍ അന്‍വിന്‍ ശ്രീനു ആണ് വേഷമിടുന്നത്. ബാലുവിന്റെ അമ്മയായ ഗംഗയായി അനുമോളും ബാലുവിന്റെ അച്ഛന്‍ വിശ്വനാഥനായി സെന്തിലും അഭിനയിച്ചിരിക്കുന്നു. ഇവര്‍ക്ക് പുറമെ ആനന്ദ് റോഷന്‍, ഗൗതമി നായര്‍, നെഹല, അജിത് കോശി, സുനില്‍ സുഗത, അനീഷ് ഗോപാല്‍, നന്ദന്‍ ഉണ്ണി, ജെന്‍സണ്‍ ആലപ്പാട്ട്, ഹരികൃഷ്ണന്‍, സ്മിത അബു, വസുദേവ് പട്രോട്ടം തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

കുട്ടികള്‍ക്കായുള്ള ഒരു കുട്ടിക്കഥ എന്നതിലുപരി തീര്‍ത്തുമൊരു ഫാന്റസി സ്വഭാവത്തിലൂടെ പോകുന്ന കുടുംബ ചിത്രമാണ് ‘ത തവളയുടെ ത’. ചിത്രത്തില്‍ അറുപതോളം ബാലതാരങ്ങളാണ് വേഷമിടുന്നത്. ഛായാഗ്രഹണം: ബിപിന്‍ ബാലകൃഷ്ണന്‍, സംഗീതം: നിഖില്‍ രാജന്‍ മേലേയില്‍, രചന: ബീയാര്‍ പ്രസാദ്, കലാസംവിധാനം: അനീസ് നാടോടി, സൗണ്ട് ഡിസൈന്‍: സവിത നമ്പ്രത്ത്, കോസ്റ്റ്യൂംസ്: നിസാര്‍ റഹ്മത്ത്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജാവേദ് ചെമ്പ്, നിശ്ചല ഛായാഗ്രഹണം: ഇബ്‌സണ്‍ മാത്യൂ, അസോസിയേറ്റ് ഡയറക്ടര്‍: ഗ്രാഷ്, കളറിസ്റ്റ്: നികേഷ് രമേഷ്, വി. എഫ്. എക്‌സ്: കോക്കനട്ട് ബഞ്ച് ക്രിയേഷന്‍സ്, ഡിസൈന്‍സ്: സനല്‍ പി കെ, പി ആര്‍ ഒ: പി ശിവപ്രസാദ്.

Share This Article
Leave a Comment
error: Content is protected !!