പവര്‍ ബി ഐ പരിശീലനം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: കെയര്‍ ദോഹ മൈക്രോസോഫ്റ്റ് പവര്‍ ബി ഐ പരിശീലനം സംഘടിപ്പിച്ചു. യൂത്ത് ഫോറം ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സര്‍ട്ടിഫൈഡ് ട്രെയിനറും വെല്‍കെയര്‍ ഫാര്‍മസി ഗ്രൂപ്പ് ഫിനാന്‍സ് ഓഫീസറുമായ ആദില്‍ ഒ പി നേതൃത്വം നല്‍കി.

city exchange

പുതിയ കാലത്ത് പവര്‍ ബി ഐ പോലുള്ള സാങ്കേതിക വിദ്യകള്‍ പരിശീലികേണ്ടതിന്റെ ആവശ്യകതയും ഫൈനാന്‍സ്, പ്രൊജക്ട്, എഡ്യൂക്കേഷന്‍, മാര്‍ക്കറ്റിംഗ്, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ മേഖലയില്‍ പവര്‍ ബി ഐയുടെ ഉപയോഗത്തെ സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു.

മുന്‍കൂട്ടി നല്‍കിയ ഡാറ്റയുടെ അടിസ്ഥാനത്തില്‍ പങ്കെടുത്തവരില്‍നിന്നും റിപ്പോര്‍ട്ടുകള്‍ തയ്യാര്‍ ചെയ്യിച്ചുകൊണ്ടായിരുന്നു പരിശീലനം നടത്തിയത്. കെയര്‍ ഡയറക്ടര്‍ അഹമ്മദ് അന്‍വര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജാബിര്‍, മുഹ്‌സിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!