

അങ്കമാലി: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 59-ാം ചരമ വാര്‍ഷിക ദിനം ആചരിച്ചു. അനുസ്മരണ സമ്മേളനം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് അഡ്വ. കെ എസ് ഷാജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഭാരവാഹികളായ കെ വി ബേബി അധ്യക്ഷത വഹിച്ചു.

എ ബി വിജയകുമാര്‍, കൊച്ചാപ്പു പുള്ളിക്കല്‍, ബിജു പൂപ്പത്ത്, പി ബി രവി, വില്‍സന്റെ പി എഫ്, കെ കെ ജോഷി, ബാസ്റ്റ്യന്‍ പാറക്കല്‍, രാജു പറക്കല്‍, തങ്കച്ചന്‍ വെമ്പിളിയത്, അസ്സിസി മഞ്ഞള്ളി ലല്ലു മൂക്കനൂര്‍, ജോസണ്‍ ജേക്കബ്, ജോയ് അന്തപ്പന്‍, പി എസ് സത്യന്‍, പോള്‍ ജോവര്‍, എ കെ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പിന്നീട് നെഹ്‌റുവിന്റെ ഛായ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
