അമീര്‍ ദക്ഷിണാഫ്രിക്കയില്‍ എത്തി

Web Desk
0 Min Read

ജൊഹന്നസ്ബര്‍ഗ്: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി 2025-ലെ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദക്ഷിണാഫ്രിക്കയിലെത്തി. ശനിയാഴ്ച ജൊഹന്നസ്ബര്‍ഗില്‍ നടക്കുന്ന ഉച്ചകോടിയില്‍ അമീര്‍ പങ്കെടുക്കും.

city exchange

ഒലിവര്‍ റെജിനാള്‍ഡ് ടാംബോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദക്ഷിണാഫ്രിക്കന്‍ റിപ്പബ്ലിക്കിലെ വനം, മത്സ്യബന്ധനം, പരിസ്ഥിതി വകുപ്പിന്റെ മന്ത്രി വില്യം എബ്രഹാം സ്റ്റെഫാനസ് ഔകാംപ്, ദക്ഷിണാഫ്രിക്കയിലെ ഖത്തര്‍ അംബാസഡര്‍ മുബാറക് ബിന്‍ നാസര്‍ അല്‍ ഖലീഫ, പ്രിറ്റോറിയയിലെ ഖത്തര്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് അമീറിനെ സ്വീകരിച്ചു.

അമീരിനെ ഔദ്യോഗിക പ്രതിനിധി സംഘം അനുഗമിക്കുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!