ഇഹ്തിറാസില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാം

Web Desk
1 Min Read

ദോഹ: കോവിഡ് സ്റ്റാറ്റസ് ആപ്ലിക്കേഷനായ ‘ഇഹ്തിറാസില്‍’ പേര് രജിസ്റ്റര്‍ ചെയ്യാനും മറ്റുമായി ഇനി ഖത്തറിലെത്താന്‍ കാത്തിരിക്കേണ്ട. ദോഹയില്‍ വിമാനമിറങ്ങും മുമ്പുതന്നെ നിങ്ങളുടെ പേര്, യാത്രാവിവരങ്ങള്‍, ആരോഗ്യവിവരങ്ങള്‍, ക്വാറന്റീന്‍ തുടങ്ങിയ എല്ലാ വിവരങ്ങളും നല്‍കാനുള്ള പ്രീ രജിസ്ട്രേഷന്‍ സംവിധാനമൊരുക്കി ഇഹ്തിറാസിന്റെ പുതിയ അപ്ഡേഷന്‍. ഇഹ്തിറാസ് ആപ് തുറക്കുമ്പോള്‍ ലഭിക്കുന്ന സ്‌ക്രീനിന്റെ മുകളിലായാണ് പുതിയ സേവനം ലഭ്യമാകുക. വിമാനത്താവളത്തിലെത്തുന്നവരുടെ ആരോഗ്യവിവരങ്ങള്‍ തിട്ടപ്പെടുത്തുന്നതിനും ക്വാറന്റീന്‍ സംബന്ധിച്ച വിവരങ്ങള്‍ അല്ലെങ്കില്‍, ക്വാറന്റീനില്‍നിന്ന് ഇളവ് തുടങ്ങിയ വിവരങ്ങള്‍ മുന്‍കൂട്ടി രേഖപ്പെടുത്തുന്നതിനും പുതിയ സേവനം പ്രയോജനപ്പെടും. നിലവില്‍ ഈ സേവനം നിര്‍ബന്ധമല്ലെങ്കിലും യാത്രക്കാരന്‍ ഖത്തറിലേക്ക് പ്രവേശിക്കുന്ന സന്ദര്‍ഭത്തിലെ നടപടികള്‍ വേഗത്തിലാക്കാനും തിരക്കും കാത്തിരിപ്പ് സമയവും കുറക്കാനും സേവനം ഗുണംചെയ്യും. വിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിന് ഉപയോക്താവ് യൂസര്‍ നെയിമും പാസ്വേഡും നല്‍കണം. നല്‍കുന്ന ഇമെയില്‍ വിലാസത്തിലേക്ക് സേവനം ആക്ടിവേറ്റ് ചെയ്യുന്നതിനുള്ള സന്ദേശം ലഭിക്കുന്നതോടെ രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിക്കാം. യാത്രക്കാരനോടൊപ്പം കുടുംബാംഗങ്ങള്‍ ആരെങ്കിലും അതേ വിമാനത്തില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടിയും സേവനത്തില്‍ രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍, നല്‍കുന്ന വിവരങ്ങളും രേഖകളും അടിസ്ഥാനമാക്കിയായിരിക്കും തുടര്‍നടപടികള്‍. രജിസ്റ്റര്‍ ചെയ്യുന്നതിനായി ഖത്തരികളും ഖത്തറിലെ താമസക്കാരും തങ്ങളുടെ ഐ ഡി നമ്പര്‍ നല്‍കണം. ജി സി സി പൗരന്മാര്‍ അവരുടെ പാസ്പോര്‍ട്ട് നമ്പറും സന്ദര്‍ശകര്‍ വിസ നമ്പറും നല്‍കണം. കൂടാതെ ജി സി സി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പാസ്പോര്‍ട്ട് കോപ്പി, നെഗറ്റിവ് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് റിസല്‍ട്ട് കോപ്പി, വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് (വാക്സിന്‍ പൂര്‍ണമായും സ്വീകരിച്ചവര്‍), ഡിസ്‌കവര്‍ ഖത്തറിലെ ഹോട്ടല്‍ റിസര്‍വേഷന്‍ (ക്വാറന്റീന്‍ നിര്‍ബന്ധമുള്ളവര്‍), കോവിഡ് റിക്കവറി സര്‍ട്ടിഫിക്കറ്റ് എന്നിവ അറ്റാച്ച് ചെയ്യണം.

city exchange
Share This Article
Leave a Comment
error: Content is protected !!