വീടുവെക്കാന്‍ സഹായം നല്‍കി

Web Desk
1 Min Read

ദോഹ: ഖത്തര്‍ കല്‍പകഞ്ചേരി പഞ്ചായത്ത് കെ എം സി സിയുടെ കീഴില്‍ കല്‍പകഞ്ചേരി പഞ്ചായത്തിലെ കെ കെ പാറ സ്വദേശിക്കു വീടുവെക്കുന്നത്തിനുള്ള സഹായധനം കൈമാറി. ഖത്തര്‍ കെ എം സി സി ഉപദേശക സമിതി അംഗം അലി പോകാട്ട്, സെക്രട്ടറി ഷംഷാദ് കുന്നത്ത്, വൈസ് പ്രസിഡന്റ് ഫൈസല്‍ ഭരണിക്കല്‍ എന്നിവരില്‍ നിന്നും മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് മയ്യേരി കുഞ്ഞുമുഹമ്മദ് ഏറ്റുവാങ്ങി. പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് ടി ശറഫുദ്ധീന്‍, വാര്‍ഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ് വി വി അബ്ദുറഹ്മാന്‍, സെക്രട്ടറി ടി സിറാജുദ്ധീന്‍ പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ് അടിയാട്ടില്‍ ബഷീര്‍ എന്നിവര്‍ സംബന്ധിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!