

ദോഹ: വ്യാഴാഴ്ചയ്ക്ക് പിന്നാലെ വെള്ളി, ശനി ദിവസങ്ങളിലും ഖത്തറില്‍ മഴയുണ്ടാകും. വൈകുന്നേരം വരെ മേഘങ്ങള്‍ ആകാശത്ത് ശക്തമായിരിക്കും.

കാലാവസ്ഥ താരതമ്യേന ചൂടുള്ളതായിരിക്കുമെങ്കിലും പിന്നീട് മഴ പെയ്യാന്‍ ആകാശം മേഘാവൃതമാകും. ഇടി മിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഇടിയോട് കൂടിയ മഴയുള്ള സ്ഥലങ്ങളില്‍ ദൃശ്യപരത 04 മുതല്‍ 08/03 കിലോമീറ്ററോ അതില്‍ കുറവോ ആയിരിക്കും.

