

ആലുവ: ഹെല്‍ത്തി കേരളയുടെ ഭാഗമായി ശുചിത്വ പരിശോധന നടത്തിയ കീഴ്മാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് സ്‌ക്വാഡിന് നേരെ മാരകയുധങ്ങളുമായി വധഭീഷണി മുഴക്കിയ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രതിഷേധ യോഗം നടത്തി. ഡോ. ജിന്റോ ആന്റണി അധ്യക്ഷത വഹിച്ചു. ഡോ. ആനന്ദ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.

ഡോക്ടര്‍ ദിവ്യരാജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം എം സക്കീര്‍, പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ലൈലാബീവി, നഴ്‌സിംങ് ഓഫീസര്‍ നദീറ വളപ്പില്‍, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി വി എസ് സതീശന്‍ എന്നിവര്‍ സംസാരിച്ചു.
