

ആലുവ: അന്‍വര്‍ സാദത്ത് എം എല്‍ എയുടെ നിര്‍ദ്ദേശപ്രകാരം 2022-23ലെ ബജറ്റില്‍ ഉള്‍പ്പെടുത്തി എടത്തല പഞ്ചായത്തിലെ കോമ്പാറ ജംഗ്ഷന്‍ സ്ഥലം ഏറ്റെടുത്തു വികസിപ്പിക്കുന്നതിനായി അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി യോഗം ചേര്‍ന്ന് ജംഗ്ഷന്റെ വികസനത്തിനാവശ്യമായ അലൈന്‍മെന്റ് ചര്‍ച്ച ചെയ്തു തയ്യാറാക്കി പി ഡബ്ല്യു ഡി ചീഫ് എഞ്ചിനീയര്‍ അംഗീകരിച്ച് ഉത്തരവിറക്കിയിരുന്നു.

അംഗീകരിച്ച അലൈന്‍മെന്റ് പ്രകാരം കൊച്ചിന്‍ ബാങ്ക് ജംഗ്ഷനില്‍ നിന്നുവരുമ്പോള്‍ അടിവാരം മുതല്‍ കോമ്പാറയിലെ പമ്പ് കഴിഞ്ഞുള്ള വളവ് വരെയുള്ള 350 മീറ്റര്‍ ഭാഗം 19.8 മീറ്റര്‍ വീതിയിലും കോമ്പാറയില്‍ നിന്നും കുന്നത്തേരിയിലേക്കുള്ള റോഡ് 150 മീറ്റര്‍ വരെയുള്ള ഭാഗം 15.8 മീറ്റര്‍ വീതിയിലും കോമ്പാറയില്‍ നിന്നും അല്‍ അമീന്‍ കോളേജിലേക്കുള്ള റോഡ് 150 മീറ്റര്‍ വരെയുള്ള ഭാഗം 15.8 മീറ്റര്‍ വീതിയിലും പുറമ്പോക്കു ഉള്‍പ്പെടെ 190 സെന്റ് സ്ഥലം ഏറ്റെടുത്താണ് നിര്‍മ്മിക്കേണ്ടത്.

സ്ഥലം ഏറ്റെടുക്കുന്നതിന്റെ അനുമതിക്കായി പി ഡബ്ല്യൂ ഡി കളക്ടര്‍ക്ക് കത്തു നല്കിയിരുന്നു. ഇതുപ്രകാരം കോമ്പാറ ജംഗ്ഷന്റെ വികസനത്തിനാവശ്യമായ 190 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.
റവന്യൂ ഉത്തരവുപ്രകാരം പി ഡബ്ല്യൂ ഡി സ്ഥലം ഏറ്റെടുക്കുന്നതിനാവശ്യമായ അനുമതിക്കായി കളക്ടര്‍ക്ക് റിക്വസിഷന്‍ കത്തു നല്കും. തുടര്‍ന്നു ലാന്റ് അക്വിസിഷന്‍ ഓഫീസറെ നിയമിച്ച് നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ച് അതിര്‍ത്തികല്ലുകള്‍ സ്ഥാപിക്കുന്ന നടപടികളെടുക്കും. അതിനുശേഷം ജോയിന്റ് ഇന്‍സ്പെക്ഷനും സാമൂഹ്യാഘാത പഠനവും നടത്തിയതിന് ശേഷം ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വിലനിശ്ചയിക്കല്‍ തയ്യാറാക്കി മറ്റു നടപടികള്‍ സ്വീകരിച്ച് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കി സ്ഥലം ഏറ്റെടുത്ത് ജംഗ്ഷന്റെ വികസനം പൂര്‍ത്തിയാക്കുമെന്ന് എം എല്‍ എ പറഞ്ഞു.
നിലവില്‍ ബജറ്റില്‍ അനുവദിച്ച അഞ്ച് കോടി രൂപ വളരെ അപരാപ്തമാണെന്നും അതിനാല്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ അധിക തുക കൂടി അനുവദിക്കണമെന്നും എം എല്‍ എ സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്.

