എലൈവ് വിദ്യാഭ്യാസ പുരസ്‌ക്കാരങ്ങള്‍ കല്ല്യാണി പ്രിയദര്‍ശന്‍ വിതരണം ചെയ്തു

Web Desk
1 Min Read

ആലുവ: ആലുവ നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് അന്‍വര്‍ സാദത്ത് എം എല്‍ എ നടപ്പിലാക്കുന്ന എലൈവ് വിദ്യാഭ്യാസ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു. ആലുവ മഹാത്മാഗാന്ധി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം കല്ല്യാണി പ്രിയദര്‍ശന്‍ ഉദ്ഘാടനവും മെറിറ്റ അവാര്‍ഡ് വിതരണവും നിര്‍വഹിച്ചു.

city exchange

ബെന്നി ബഹനാന്‍ എം പി മുഖ്യാതിഥിയായിരുന്നു. കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റി ഡയറക്ടര്‍ ഡോ. ടോം എം ജോസഫ്, ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും റീജിയണല്‍ ഹെഡുമായ ബിനു തോമസ്, നീതുസ് അക്കാഡമി മാനേജിങ്ങ് ഡയറക്ടര്‍ നീതു ബോബന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ചടങ്ങില്‍ പ്രസിദ്ധ മജീഷ്യനും മെന്റലിസ്റ്റുമായ ഫാസില്‍ ബഷീറിനെ ആദരിച്ചു.

സമ്പത്തും ധനവും എപ്പോള്‍ വേണമെങ്കിലും കൈമോശം വരാമെന്നും എന്നാല്‍ വിജ്ഞാനം ഒരിക്കലും കൈമോശം വരികയില്ലെന്നും അതിനാല്‍ അറിവ് എന്നതായിരിക്കണം വിദ്യാര്‍ഥികളുടെ പ്രഥമ ലക്ഷ്യമെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ വി എം ഷംസുദ്ദീന്‍, എ വി സുനില്‍, ജയാ മുരളീധരന്‍, പ്രിയ രഘു, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം ജെ ജോമി, ആലുവ മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സൈജി ജോളി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഫാസില്‍ ഹുസൈന്‍, ലത്തീഫ് പൂഴിത്തറ, എം പി സൈമണ്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ മിനി ബൈജു, ലിസ്സ ജോണ്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisement -
Ad image

ആലുവ ബി ആര്‍ സിയിലെ ബി പി ഒ സോണിയ ആര്‍ എസ് നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!