റോഡിലെ കുഴികള്‍ അടക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ശയന പ്രദക്ഷിണ സമരം നടത്തി

Web Desk
1 Min Read

ആലുവ: ചൂണ്ടി ജംഗ്ഷനില്‍ കാലങ്ങളായി രൂപപ്പെട്ട ഗതാഗത കുരുക്കിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവ, പെരുമ്പാവൂര്‍ റൂട്ടില്‍ ശയന പ്രദക്ഷിണ സമരം നടത്തി. റോഡിലെ വലിയ ഗര്‍ത്തങ്ങളില്‍ കെട്ടിക്കിടന്ന വെള്ളത്തിലാണ് ശയന പ്രദക്ഷിണ സമരം നടത്തിയത്. മഴ മാറിയാല്‍ ഉടനെ റീടാര്‍ ചെയ്യാമെന്ന പി ഡബ്ല്യു ഡി ഉദ്യോഗസ്ഥരുടെ വാഗ്ദാനമാണ് പാഴ്‌വാക്കായി മാറിയത്.

city exchange

എടത്തല മണ്ഡലം പ്രസിഡന്റ് എം എം സക്കീര്‍, കീഴ്മാട് മണ്ഡലം പ്രസിഡന്റ് അസര്‍ മല്ലിശ്ശേരി, അബു കൊന്നത്തടി തുടങ്ങിയ നേതാക്കളാണ് ശയന പ്രദക്ഷിണം നടത്തിയത്. റോഡ് റീ ടാര്‍ ചെയ്ത് ഉടന്‍ സഞ്ചാര യോഗ്യമാക്കിയില്ലെങ്കില്‍ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ലിന്റോ പി ആന്റു പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പി എച്ച് അസ്ലം അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സിദ്ദിഖ് മീന്ത്രക്കല്‍, ജോണി ക്രിസ്റ്റഫര്‍, യൂത്ത് കോണ്‍ഗ്രസ് ആലുവ മണ്ഡലം പ്രസിഡണ്ട് അനൂപ് ശിവശക്തി, നിയോജക മണ്ഡലം ഭാരവാഹികളായ അമീര്‍ ഷാ, ദിലീപ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലിസി സെബാസ്റ്റ്യന്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ സാജു മത്തായി, കെ കെ അജിത് കുമാര്‍, പരീദ്, ജോയ്, എം ബി കുഞ്ഞുമുഹമ്മദ്, വിനോദ് ജോസ് കോണ്‍ഗ്രസ് നേതാക്കന്മാരായ അനീഷ് ചേനക്കര, ഇമ്മാനുവല്‍ പൗലോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!