

മുംബൈ: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് ബോംബെ ഹൈക്കോടതിയില്‍ നിന്നും ഇന്നും ജാമ്യം ലഭിച്ചില്ല. കേസിലെ വാദം നാളെയും തുടരുമെന്ന് കോടതി അറിയിച്ചു. ആര്യന്റെ ജാമ്യഹരജിയില്‍ ബുധനാഴ്ച ഉച്ചക്ക് രണ്ടരയ്ക്കായിരിക്കും ഇനി കോടതിയുടെ വാദം പുന:രാരംഭിക്കുക. ജസ്റ്റിസ് നിതിന്‍ സാംബ്രെയയാണ് ഹര്‍ജി പരിഗണിക്കുന്നത്.

മുതിര്‍ന്ന അഭിഭാഷകനും ഇന്ത്യയുടെ മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോത്തഗിയാണ് ആര്യന്‍ ഖാന് വേണ്ടി കോടതിയില്‍ ഹാജരായത്. മജിസ്‌ട്രേട്ടും സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഖാന്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം തേടുന്നത്.
ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയിലായത്.
