ദേശീയ പബ്ലിക് സ്പീക്കിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ശ്രേയ അനിലിന് വിജയം

Web Desk
1 Min Read

കൊച്ചി: നാഷണല്‍ പബ്ലിക് സ്പീക്കിംഗ് ആന്റ് എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വൈറ്റില അസാദി കോളേജില്‍ സംഘടിപ്പിച്ച ദേശീയ പബ്ലിക് സ്പീക്കിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കിഡ്‌സ് വിഭാഗത്തില്‍ ഭവന്‍സ് ആദര്‍ശ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ശ്രേയ അനില്‍ ഒന്നാം സ്ഥാനം നേടി.
ഫാക്ട് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എസ് ശക്തിമണി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. ബി ആര്‍ അജിത് അധ്യക്ഷത വഹിച്ചു.

city exchange

സംഘാടക സമിതി അംഗങ്ങളായ ശ്രീകുമാര്‍ പൈ, എന്‍ സി മണി, മഞ്ജു കെ മനോഹര്‍, സജിത സെബാസ്റ്റ്യന്‍, ബീന വാസ്, നൈനാന്‍ സി എസ്, ശാരിക നായര്‍ എന്നിവര്‍ ചടങ്ങില്‍ നേതൃത്വം വഹിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!