
മനാമ: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയിലെ കൊട്ടയം- കൊച്ചി ഭദ്രാസനത്തില്‍ ഉള്‍പ്പെടുന്ന ബഹ്റൈന്‍ സെന്റര്‍ യോഗം ബഹ്റൈന്‍ സെന്റ് പോള്‍സ് മാര്‍ത്തോമ്മാ പാരിഷില്‍ നടന്നു.

സെന്റര്‍ പ്രസിഡന്റ് റവ. സാമുവേല്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. റൈറ്റ് റവ. പി ഡി ഡോ. ജോസഫ് മാര്‍ ഇവാനിയോസ് എപ്പിസ്‌കോപ്പ മുഖ്യാതിഥിയായി പങ്കെടുത്തു. ബഹ്റൈന്‍ സെന്റര്‍ സെക്രട്ടറി എബിന്‍ മാത്യു ഉമ്മന്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ റവ. ബിജു ജോണ്‍, റെവ. അനീഷ് സാമുവേല്‍ ജോണ്‍, സിജി ഫിലിപ്പ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ബഹ്റൈന്‍ മാര്‍ത്തോമ്മാ പാരിഷില്‍ നിന്നും ബഹ്റൈന്‍ സെന്റ് പോള്‍സ് മാര്‍ത്തോമ്മാ പാരിഷില്‍ നിന്നുമായി 150-ലധികം അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. വിവിധ വിഷയങ്ങളില്‍ തിരുമേനിയുടെ നേതൃത്വത്തില്‍ സംവാദം നടത്തുകയും ആശയങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.
തുടര്‍ന്ന് ബഹ്റൈന്‍ സെന്ററിന്റെ ജോയിന്റ് സെക്രട്ടറിയായി ബിന്‍സി ജോയിയെ നിയമിച്ചു. യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സെന്റര്‍ ട്രഷറര്‍ സുജിന്‍ ഫിലിപ്പ് നന്ദി രേഖപ്പെടുത്തി.

