കേരളത്തിന് അടിയന്തര സഹായവും സമഗ്ര പാക്കേജും നല്‍കണം: ബെന്നി ബെഹനാന്‍ എം പി

Web Desk
1 Min Read

ന്യൂഡല്‍ഹി: മഴക്കെടുതിമൂലം ദുരിതം അനുഭവിക്കുന്ന കേരളത്തിന് അടിയന്തര സഹായങ്ങളും സമഗ്ര പാക്കേജും ലഭ്യമാക്കണമെന്ന് ബെന്നി ബഹനാന്‍ എം പി ലോക്‌സഭയുടെ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ കടുത്ത മഴയിലും പ്രളയത്തിലും നിരവധി പേരാണ് മരിച്ചത്.

city exchange

നിരവധി കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. പതിനാറാം തിയ്യതി വരെയുള്ള കണക്കുകള്‍ പ്രകാരം സാധാരണയെക്കാള്‍ രണ്ടാമത്തെ ഉയര്‍ന്ന ശതമാനമായ 8.45 സെന്റീമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് പെയ്തത്. കാലവര്‍ഷക്കെടുതിയില്‍ ആയിരക്കണക്കിന് കര്‍ഷകരുടെ കൃഷിക്കും ഉപജീവനത്തിനും തടസ്സം ഉണ്ടായതായും നിരവധി ആളുകളുടെ വീടുകള്‍ മഴക്കെടുതിയില്‍ തകര്‍ന്നതായും എം പി പറഞ്ഞു.

ശക്തമായ മഴയും പ്രളയവും നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി വിതരണം താറുമാറാക്കിയിട്ടുണ്ട്. കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ 1000-ലധികം വൈദ്യുതി തൂണുകളും നിരവധി ട്രാന്‍സ്‌ഫോര്‍മറുകളും തകരാറിലായിട്ടുണ്ടെന്നും ഇതുമൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായും എം പി കൂട്ടിച്ചേര്‍ത്തു.

ആയതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനങ്ങളിലും പുനരധിവാസത്തിനും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണമെന്നും കേരളത്തിന് സമഗ്രമായ പ്രത്യേക പാക്കേജ് പരിഗണിക്കണമെന്നും ബെന്നി ബഹനാന്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!