രാത്രികാല രക്തപരിശോധനാ ക്യാമ്പ്

Web Desk
1 Min Read

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി രാത്രികാല രക്തപരിശോധനാ ക്യാമ്പ് നാലാംമൈല്‍ വ്യവസായമേഖലയില്‍ സംഘടിപ്പിച്ചു.

city exchange

മലേറിയ, ഫൈലേറിയ, ലെപ്രസി, ക്ഷയം തുടങ്ങിയ വിവിധ രോഗങ്ങള്‍ക്കുള്ള പരിശോധനകളാണ് ക്യാമ്പില്‍ നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജു മത്തായി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യം സ്ഥിരം സമിതി അധ്യക്ഷന്‍ കെ ബി അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു.

വികസനകാര്യം സ്ഥിരം സമിതി അധ്യക്ഷന്‍ സലാം ആയത്ത്, വാര്‍ഡ് അംഗം നിമിഷ ജോബി എന്നിവര്‍ പ്രസംഗിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ
എസ് എസ് രേഖ, ക്ലിഫി ജോസഫ്, സി എം അഭിനന്ദ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!