ഇന്തോ- ജപ്പാന്‍ അന്താരാഷ്ട്ര സമ്മേളനം കൊച്ചിയില്‍

Web Desk
1 Min Read

കൊച്ചി: ഇന്ത്യ- ജപ്പാന്‍ സഹകരണം ശക്തിപ്പെടുത്തുന്നതിന് ചെന്നൈയിലെ ജപ്പാന്‍ കോണ്‍സുലേറ്റ് ജനറലിന്റെ സഹകരണത്തോടെ കൊച്ചിയിലെ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് (സി പി പി ആര്‍) അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. കൊച്ചിയില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നും ജപ്പാനില്‍ നിന്നുമുള്ള പ്രതിനിധികളും പ്രഭാഷകരും പങ്കെടുക്കും. മാര്‍ച്ച് 16, 17 തിയ്യതികളിലായി നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യ- ജപ്പാന്‍ സഹകരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

city exchange

അഞ്ച് സെഷനുകളായി നടക്കുന്ന ചര്‍ച്ചയില്‍ ഇന്ത്യ- ജപ്പാന്‍ നയതന്ത്ര ബന്ധവുമായി സംബന്ധിക്കുന്ന ഭൗമരാഷ്ട്ര തന്ത്രം, വിദേശ നയം, സമുദ്ര വാണിജ്യം, സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിലെ വിദഗ്ധര്‍ പങ്കെടുക്കും. ജനങ്ങളേയും ഭരണകൂടത്തെയും പൊതുനയ രൂപീകരണ പരിപാടികളിലൂടെ ബോധവത്കരിക്കാനുള്ള പദ്ധതികള്‍, നയ ചര്‍ച്ചകള്‍ വഴി ഇന്ത്യ- ജപ്പാന്‍ സഹകരണം നഗരങ്ങള്‍ തമ്മിലും തുറമുഖങ്ങള്‍ തമ്മിലും വ്യാപിക്കുന്നതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക തുടങ്ങിയവയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. ഇന്ത്യ- ജപ്പാന്‍ സഹകരണവുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും ഏകീകൃത വേദിക്കുള്ള സാധ്യതയാണ് അന്താരാഷ്ട്ര സമ്മേളനത്തിലൂടെ പ്രതീക്ഷിക്കുന്നത്.

സമ്മേളനത്തില്‍ അഞ്ച് സെഷനുകളാണുള്ളത്. ഐ പി ഒ ഐ, എഫ് ഒ ഐ പി, എ ഒ ഐ പി എന്നിവ തമ്മിലുള്ള കൂട്ടായ്മ; പുതിയ സാങ്കേതികവിദ്യകള്‍, ഷിപ്പിംഗ്, തുറമുഖങ്ങള്‍ എന്നിവയിലെ സഹകരണം; ദുരന്ത ലഘൂകരണ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍; ഇന്ത്യ- ജപ്പാന്‍ സഹകരണത്തിലെ അവസരങ്ങളും വെല്ലുവിളികളും: നയതന്ത്രപരവും ആഗോളവുമായ കൂട്ടായ്മ; ഇന്‍ഡോപസഫിക്കില്‍ ഇന്ത്യയ്ക്കും ജപ്പാനുമായുള്ള കൂട്ടായ്മയും വെല്ലുവിളികളും: സുരക്ഷയും പ്രതിരോധ സഹകരണവും എന്നീ വിഷയങ്ങളിലാണ് ചര്‍ച്ചകള്‍ നടക്കുക.

- Advertisement -
Ad image

‘ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് ഈ സമ്മേളനം ലക്ഷ്യമിടുന്നത്. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം, പ്രത്യേകിച്ച് ഇന്തോ- പസഫിക് ചട്ടക്കൂടില്‍ നിന്നുകൊണ്ട് ഭൗമരാഷ്ട്രീയ ക്രമത്തില്‍ എങ്ങനെ നിര്‍ണായക പങ്ക് വഹിക്കുമെന്നതും ചര്‍ച്ചയാകും’, സി പി പി ആര്‍ ചെയര്‍മാന്‍ ഡി ധനുരാജ് പറയുന്നു.

TAGGED:
Share This Article
Leave a Comment
error: Content is protected !!