

കോഴിക്കോട്: മെഡിക്കല്‍ രംഗത്തെ ഗവേഷണത്തിനും പഠനത്തിനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച് ഓര്‍ഗനൈസേഷന്റെ അംഗീകാരം ഇഖ്റ ഹോസ്പിറ്റലിന് ലഭിച്ചു.

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലെ ഡിപാര്‍ട്ട്‌മെന്റ് ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ആണ് ഗവേഷണത്തിന് സിറോ അംഗീകാരം നല്‍കുന്നത്. ഇതോടെ ഇഖ്റ ഹോസ്പിറ്റല്‍ കേന്ദ്രസര്‍ക്കാറിന്റെ അംഗീകൃത ഗവേഷണകേന്ദ്രമായി മാറി.

ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ 100ലധികം പ്രബന്ധങ്ങള്‍ ഇഖ്റ ഹോസ്പിറ്റലിന്റെ പേരില്‍ ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അവയവ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പഠനത്തിനും ഗവേഷണത്തിനുമായി കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ ബയോടെക്നോളജി വിഭാഗവുമായി ഇഖ്റ ഹോസ്പിറ്റല്‍ ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.

