സെപ്തംബര്‍ ഒന്നുമുതല്‍ ഖത്തറില്‍ മാസ്‌ക് നിബന്ധനയില്‍ അയവ്

Web Desk
0 Min Read

ദോഹ: ഖത്തറില്‍ സെപ്തംബര്‍ ഒന്നുമുതല്‍ മാസ്‌ക് നിബന്ധന ഒഴിവാക്കുന്നു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ത്താനിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനം സ്വീകരിച്ചത്.

city exchange

ആരോഗ്യ കേന്ദ്രങ്ങള്‍, പൊതുഗതാഗതം സംവിധാനങ്ങള്‍, അടച്ചിട്ട സ്ഥലങ്ങള്‍, ഉപഭോക്താക്കളുമായി ആശയവിനിമയം നിര്‍വഹിക്കുന്നവര്‍ തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ തൊഴില്‍ സമയത്ത് മാസ്‌ക് ധരിച്ചിരിക്കണം.

കോവിഡ് കേസുകളില്‍ കുറവുണ്ടായതോടെയാണ് രണ്ടാമതും മാസ്‌ക് ഒഴിവാക്കാന്‍ തീരുമാനമെടുത്തത്. നേരത്തെ മെയ് 18നാണ് ആദ്യം മാസ്‌ക് ഒഴിവാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പിന്നീട് കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടായതോടെ ജൂലൈ മാസത്തോടെ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കുകയായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!