ആസ്‌ത്രേലിയയില്‍ വീണ്ടും ലോക്ക്ഡൗണ്‍; പ്രതിഷേധവുമായി ജനങ്ങള്‍ തെരുവില്‍

Web Desk
0 Min Read

സിഡ്‌നി: ലോക്ക്ഡൗണല്ല സ്വാതന്ത്ര്യമാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് ആവശ്യപ്പെട്ട് ആസ്‌ത്രേലിയന്‍ നഗരങ്ങളില്‍ പ്രതിഷേധം. വന്‍ നഗരങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങി. പൊലീസും ജനങ്ങളും തമ്മില്‍ സംഘര്‍ഷം.
സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്ബണ്‍ നഗരങ്ങളിലാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. സിഡ്‌നിയില്‍ ചെടികള്‍ പിഴുതെറിയുകയും പൊലീസിനു നേരെ കുപ്പികള്‍ എറിയുകയും ചെയ്തു. ഇതോടെ 57 പേര്‍ അറസ്റ്റിലായി.
ഡെല്‍റ്റ വകഭേദം വേഗത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഓസ്‌ട്രേലിയ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. നേരത്തെ ഉണ്ടായ കോവിഡ് വ്യാപനത്തേക്കാള്‍ ഗുരുതരമാണ് ആസ്‌ത്രേലിയയില്‍ നിലവിലുള്ള സ്ഥിതി.
തെരുവിലറിങ്ങിയവരെ പോലുള്ളവരാണ് ലോക്ക്ഡൗണ്‍ നീളാന്‍ കാരണമെന്നാണ് ന്യൂസൗത്ത് വെയില്‍സിലെ ആഭ്യന്തര മന്ത്രി ഡേവിഡ് എലിയട്ട് ആരോപിച്ചത്.

city exchange
Share This Article
Leave a Comment
error: Content is protected !!