ഓസീസ് ലെഗ് സ്പിന്നര്‍ ഷെയ്ന്‍ വോണ്‍ അന്തരിച്ചു

Web Desk
1 Min Read

സിഡ്‌നി: ആസ്‌ത്രേലിയയുടെ ക്രിക്കറ്റ് ഇതിഹാസം റോഡ് മാര്‍ഷിന്റെ മരണത്തിന് പിറകെ ആരാധകരെ ഞെട്ടിച്ച് ലോകംകണ്ട എക്കാലത്തേയും മികച്ച ലെഗ് സ്പിന്നര്‍ ഷെയ്ന്‍ വോണും മരിച്ചു. 52 വയസ്സായിരുന്നു.

city exchange

തായ്‌ലന്റിലെ കോ സമുയയിലെ വില്ലയിലാണ് ഷെയ്ന്‍ വോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ സ്റ്റാഫ് നടത്തിയ ശ്രമങ്ങള്‍ക്കൊന്നും ഷെയ്ന്‍ വോണിനെ രക്ഷപ്പെടുത്താനായില്ലെന്ന് അദ്ദേഹത്തിനു വേണ്ടി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കുടുംബത്തിന് സ്വകാര്യത ആവശ്യമുള്ളതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നില്ലെന്നും യഥാസമയം കാര്യങ്ങള്‍ അറിയിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

ലോകം കണ്ട എക്കാലത്തേയും മികച്ച ബൗളര്‍മാരില്‍ ഒരാളായിരുന്നു ഷെയ്ന്‍ വോണ്‍. റെക്കോഡുകളുടെ കൂട്ടുകാരനായ വോണിന്റെ ‘ബോള്‍ ഓഫ് ദി സെഞ്ച്വറി’ എന്ന ഒറ്റപ്പന്ത് മതി അദ്ദേഹത്തെ അനശ്വരനാക്കാന്‍ 15 വര്‍ഷം നീണ്ടുനിന്ന അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയറില്‍ 708 ടെസ്റ്റ് വിക്കറ്റുകളായിരുന്നു നേടിയത്. ശ്രീലങ്കന്‍ ബൗളിംഗ് ഇതിഹാസം മുത്തയ്യ മുരളീധരന് പിന്നില്‍ രണ്ടാമതായായിരുന്നു അദ്ദേഹം കരിയര്‍ അവസാനിപ്പിച്ചത്. ഒരു ഓസ്ട്രേലിയക്കാരന്റെ ഏറ്റവും മികച്ച ബൊളിംഗ് ഫിഗേഴ്സാണിത്.

- Advertisement -
Ad image

ചിരവൈരികളായ ഇംഗ്ലണ്ടിന്റെ ബൗളിംഗ് കോച്ചായി സ്ഥാനമേറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് വോണ്‍ മരിച്ചത്.

Share This Article
Leave a Comment
error: Content is protected !!