മലബാറിന്റെ ടൂറിസം സാധ്യതകള്‍ അടുത്തറിയാന്‍ ഫാം ടു മലബാര്‍ യാത്ര സംഘം കോഴിക്കോടെത്തി

Web Desk
1 Min Read

കോഴിക്കോട്: മലബാറിന്റെ ടൂറിസം സാധ്യതകള്‍ ലോകത്തിനു പരിചയപ്പെടുത്താന്‍ സംസ്ഥാന ടൂറിസം വകുപ്പ് വിവിധ ഏജന്‍സികളുമായി സഹകരിച്ചു സംഘടിപ്പിച്ചിരിക്കുന്ന ഫാം ടു മലബാര്‍ 500 പരിപാടിയിലെ യാത്ര സംഘം കോഴിക്കോട് ജില്ലയിലെ പര്യടനം നടത്തി.

city exchange

ഈ പ്രോഗ്രാമിന്റെ രണ്ടാം പതിപ്പിന്റെ ഭാഗമായി മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ
സംസ്ഥാനങ്ങളില്‍ നിന്നും 40ല്‍പരം ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ഗ്രൂപ്പ് ആണ് വയനാട്ടില്‍ നിന്ന് താമരശ്ശേരി ടൈഗ്രീസ് ഹോളിസ്റ്റിക് വെല്‍നസ്സ് വാലിയില്‍ എത്തിയത്. .കണ്ണൂര്‍, വയനാട് എന്നീ ജില്ലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണു ഇവര്‍ കോഴിക്കോട്ടേക്ക് തിരിച്ചത്.

ജില്ലാ ടൂറിസം ഉദ്യോഗസ്ഥരും ടൈഗ്രീസ് വാലി ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഷെരീഫ് എന്നിവര്‍ ചേര്‍ന്ന് ഫാം ടു മലബാര്‍ യാത്ര സംഘത്തെ സ്വീകരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് പ്രോഗ്രാമിന്റെ അംഗീകാരമുള്ള കേരളത്തിലെ ഏക വെല്‍നസ് സെന്ററായ ടൈഗ്രീസ് വാലിയായിരുന്നു സംഘത്തിന്റെ ജില്ലയിലെ ആദ്യ സന്ദര്‍ശന സ്ഥലം. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സെന്ററിലെ സൗകര്യങ്ങള്‍ സംഘം വിലയിരുത്തി.
ഒരു ഔഷധ രഹിത ജീവിതശൈലി എന്ന ആശയമാണ് ഇവിടെ ലക്ഷ്യമിടുന്നതെന്നും ഡോ. മുഹമ്മദ് ഷെരീഫ് പറഞ്ഞു.

- Advertisement -
Ad image

ടൈഗ്രീസ് വാലി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ഷാഹുല്‍ ഹമീദ്, സി ഇ ഒ റോമിയോ ജെസ്റ്റിന്‍ സംസാരിച്ചു.

തുടര്‍ന്നു ബീച്ച്, ബേപ്പൂര്‍ ഉരു നിര്‍മാണമടക്കമുള്ള ജില്ലയിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സംഘത്തിന്റെ യാത്രയും ഫ്‌ളാഗ് ഓഫ് ചെയ്തു.

മലബാര്‍ ടൂറിസം പ്രൊമോഷന്റെ ഭാഗമായി രാജ്യത്തെ ടൂര്‍ ഓപ്പറേറ്റര്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് കേരള ടൂറിസം ഡിപാര്‍ട്ട്‌മെന്റ് നടത്തിയ ഫാം ടു മലബാര്‍ 500 പരിപാടിയുടെ കോഴിക്കോട് ജില്ലാ പര്യടനം താമരശ്ശേരി ടൈഗ്രിസ് വാലി ഹോളിസ്റ്റിക് വെല്‍നെസ്സ് റിസോര്‍ട്ടില്‍ നിന്നും ഡോ. ഷാഹുല്‍ ഹമീദ്, ഡോ. മുഹമ്മദ് ശരീഫ് എന്നിവര്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. ശംസുദ്ധീന്‍, കലൈമണി വി കെ ടി ബാലന്‍, റോമിയോ ജസ്റ്റിന്‍ എന്നിവര്‍ സമീപം

Share This Article
Leave a Comment
error: Content is protected !!