

ദോഹ: ഖത്തറിലെ പ്രമുഖ പത്രപ്രവര്‍ത്തകനും ചിന്തകനും സര്‍വകലാശാലാ പ്രൊഫസറുമായ ഡോ. റാബിയ ബിന്‍ സബാഹ് ബിന്‍ സയീദ് അല്‍ കുവാരി (62) അന്തരിച്ചു.

ഖത്തറിലെയും അറബ് രാജ്യങ്ങളിലേയും പ്രമുഖ അക്കാദമിക് വിദഗ്ധരിലൊരാളാണ് ഡോ. റാബിയ അല്‍-കുവാരി. ഖത്തറി മാധ്യമ മേഖലയ്ക്കും പത്രപ്രവര്‍ത്തന രംഗത്തും അദ്ദേഹം വിലപ്പെട്ട സംഭാവനകളാണ് നല്‍കിയത്.

ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ മാസ് കമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ പ്രൊഫസറായും അല്‍ കുവാരി പ്രവര്‍ത്തിച്ചിട്ടുണ്ട്.
1987ല്‍ അല്‍ ശര്‍ഖ് പത്രത്തിന്റെ സ്ഥാപകരില്‍ ഒരാളായ അദ്ദേഹം ‘ചോദ്യചിഹ്നം’ എന്ന തലക്കെട്ടില്‍ പ്രതിവാര കോളം എഴുതിയിരുന്നു. നിരവധി ഗള്‍ഫ് പത്രങ്ങളിലും അദ്ദേഹം എഴുതിയിരുന്നു.

