

കൊച്ചി: നവാഗതനായ പി സി സുധീര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആനന്ദകല്ല്യാണം ‘മാര്‍ച്ച് 11ന് റിലീസ് ചെയ്യും. വിവിധ ഭാഷകളില്‍ ഒട്ടേറെ ഹിറ്റുഗാനങ്ങള്‍ ആലപിച്ച് തരംഗം സൃഷ്ടിച്ച പ്രമുഖ ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടി മലയാള സിനിമയില്‍ ആദ്യമായി പാടിയ ചിത്രം കൂടിയാണ് ആനന്ദകല്ല്യാണം.

സീബ്ര മീഡിയയുടെ ബാനറില്‍ മുജീബ് റഹ്മാന്‍ ചിത്രം നിര്‍മിക്കുന്നു. നടന്‍ അഷ്‌കര്‍ സൗദാനും പുതുമുഖ നടി അര്‍ച്ചനയും കേന്ദ്രകഥാപാത്രമാകുന്നു. ഹൃദയഹാരികളായ ഒരുപിടി ഗാനങ്ങളാണ് ഈ സിനിമയുടെ പുതുമ. ഫാമിലി എന്റര്‍ടെയ്‌നറായ ആനന്ദകല്ല്യാണം പ്രണയത്തിനും സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണെന്ന് സംവിധായകന്‍ പി സി സുധീര്‍ പറഞ്ഞു. ആക്ഷനും കോമഡിയുമുള്ള ആനന്ദകല്ല്യാണം എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്നതാണ്.

അഷ്‌കര്‍ സൗദാന്‍, അര്‍ച്ചന, ബിജുക്കുട്ടന്‍, സുനില്‍ സുഗത, പ്രദീപ് കോട്ടയം, ജയ് ബാല, ശിവജി ഗുരുവായൂര്‍ , റസാക്ക് ഗുരുവായൂര്‍ നീനാ കുറുപ്പ്, കുളപ്പുള്ളി ലീല, അലിഗാന്‍ പെന്നാനി തുടങ്ങിയവരാണ് അഭിനേതാക്കള്‍.
ബാനര്‍- സീബ്ര മീഡിയ, നിര്‍മ്മാണം- മുജീബ് റഹ്മാന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- റാസ് മൂവിസ്. രചന, സംവിധാനം- പി സി സുധീര്‍, ഛായാഗ്രഹണം- ഉണ്ണി കെ മേനോന്‍, ഗാനരചന- നിഷാന്ത് കോടമന, പ്രേമദാസ് ഇരുവള്ളൂര്‍ ബീബ കെ നാഥ്, സജിത മുരളിധരന്‍, പ്രഭാകരന്‍ നറുകര, രചന സുബ്രഹ്മണ്യം. സംഗീതം- രാജേഷ്ബാബു കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ലെനിന്‍ അനിരുദ്ധന്‍, എഡിറ്റിങ്- അമൃത്, ആര്‍ട്ട് ഡയറക്ടര്‍- അബ്ബാസ് മൊയ്ദീന്‍, കോസ്റ്റ്യും- രാജേഷ്, മേക്കപ്പ്- പുനലൂര്‍ രവി, ആക്ഷന്‍ ഡയറക്ടര്‍- ബ്രൂസ്ലി രാജേഷ്, പി ആര്‍ ഒ- പി ആര്‍ സുമേരന്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ്- അനീഷ് തങ്കച്ചന്‍, നിഖില്‍ മാധവ്, പ്രൊജക്ട് ഡിസൈനര്‍- ശ്രീലേഖ കെ എസ്, പ്രൊഡക്ഷന്‍ മാനേജേഴ്‌സ്- ഹബീബ് നീലഗിരി, മുസ്തഫ അയ്‌ലക്കാട്, ജയ്‌സണ്‍ ഗുരുവായൂര്‍, പബ്ലിസിറ്റി ഡിസൈന്‍സ്- മനോജ് ഡിസൈന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- റാഫി നരണിപ്പുഴ.

