ബേക്കൽ സാലി ഹാജിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി

Web Desk
1 Min Read

ദോഹ: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ബിസിനസ്സ് സംരഭകനും മുസ്ലിം ലീഗ് നേതാവും കെഎംസിസി ഖത്തർ കാസർഗോഡ് ജില്ലാ പ്രഥമ പ്രസിഡന്‍റും ഖത്തർ കെഎംസിസി സ്ഥാപക നേതാക്കളിൽ ഒരാളുമായ ബേക്കൽ സാലി ഹാജിയുടെ നിര്യാണത്തിൽ കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റിയുടേയും കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും മുസ്ലിം ലീഗ് പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക് ചേർന്ന് അഗാധമായ അനുശോചനം രേഖപ്പെടുത്തി .

city exchange

കർമ്മ പഥങ്ങളെ ക്രിയാത്മകമാക്കിയ പാവങ്ങളുടെ വേദനയറിഞ്ഞ വ്യക്തിയായിരുന്ന ബേക്കൽ സാലി ഹാജി എന്ന് അനുശോചിച്ചു കെഎംസിസി ഖത്തർ ഉപദേശക സമിതി അംഗം എംപി ഷാഫി ഹാജി അഭിപ്രായപ്പെട്ടു. ഹാശിം തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച യോഗത്തില്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ. അബ്ദു സമദ് അധ്യക്ഷത വഹിച്ചു.

അബ്ദുൽ അസീസ് അക്കര, സഫ്‌വാൻ തങ്ങൾ ഏഴിമല, എസ് എ എം ബഷീർ, കെ പി അബ്ദു റഹ്‌മാൻ, അബ്ദു നാസർ നാച്ചി, സലീം നാലകത്ത്, ഈസ മലപ്പുറം, ആദം കുഞ്ഞി, കെ എസ് മുഹമ്മദ് കുഞ്ഞി, സാദിഖ് പാക്യാര, സംസ്ഥാന നേതാക്കളായ അൻവർ വടകര, സാദിഖ് പാലക്കാട്, അലി മൊറയൂർ, ഫൈസൽ മാസ്റ്റർ, അഷ്റഫ് ആറളം, ജില്ലാ നേതാക്കളായ നാസർ കൈതക്കാട്, മൊയ്‌ദു ബേക്കൽ, സാദിഖ് കെ സി, മുഹമ്മദ് കെബി, ഷാനിഫ് പൈക്ക, സഗീർ ഇരിയ എന്നിവർ അനുശോചനം അറിയിച്ചു സംസാരിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി സമീർ ഉടുമ്പുന്തല സ്വാഗതവും ജില്ലാ ആക്ടിങ് പ്രസിഡന്റ് അലി ചേരൂർ നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!