

ദോഹ: മാർത്തോമ കോളേജ് അലുംനി ദോഹ ചാപ്റ്ററിന്‍റെ 30-ാം വാർഷികാഘോഷം സാത്തർ റെസ്റ്റോറെന്റിൽ നടത്തി. പരിപാടിയിൽ കോളേജ് അലുംനി പ്രസിഡന്‍റ് അനീഷ് ജോർജ് മാത്യു അധ്യക്ഷത വഹിച്ചു.

മാർത്തോമാ കോളേജ് പൂർവ്വ വിദ്യാർഥിയും ജാക്കോബൈറ്റ് ഇടവക വികാരിയുമായ റവ. ഫാ. ഫെവിൻ ജോൺ വാർഷിക സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. മാർത്തോമ കോളേജ് അലുംനി ദോഹ ചാപ്റ്റർ അതിന്‍റെ പൂർവ്വ വിദ്യാർഥി കുടുംബത്തിനുള്ളിൽ ബന്ധം, വളർച്ച, മികവ് എന്നിവ വളർത്തിയെടുക്കാൻ അലുംനി കൂട്ടായ്മ പ്രതിജ്ഞാബദ്ധമാണെന്നും മാർത്തോമാ കോളേജിന്‍റെ പൈതൃകം ഉയർത്താനും ലോകത്തിൽ ശാശ്വതമായ സ്വാധീനം ചെലുത്താനും ദോഹ അലുംനിക്ക് സാധിക്കട്ടെ എന്നും ഫാദർ ഫെവിന് ജോൺ അഭിപ്രായപ്പെട്ടു.

ജനറൽ സെക്രട്ടറി നിഷാ ജേക്കബ് വാർഷിക റിപ്പോർട്ടും ട്രഷറർ ജേക്കബ് എം മാത്യു വാർഷിക കണക്കും അവതരിപ്പിച്ചു. കൾച്ചറൽ സെക്രട്ടറി സിബു എബ്രഹാം സ്വാഗതവും വൈസ് പ്രസിഡൻ്റ് ഷീല സണ്ണി നന്ദിയും രേഖപ്പെടുത്തി.
തുടർന്ന് നടന്ന ചടങ്ങിൽ ഖത്തർ യൂണിവേഴ്സിറ്റി എൻവിയോണ്മെന്റ് സയൻസിൽ ബിരുദം നേടി ഖത്തർ അമീറിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ജോഷ് ജോൺ ജിജിന് ആദരവ് നൽകുകയും 10, പ്ലസ് ടു ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡ് വിതരണം നിര്‍വഹിക്കുകയും ചെയ്തു.
വൈവിധ്യമാർന്ന പൂർവ്വവിദ്യാർഥികളുടെ പ്രകടനങ്ങളാൽ സംഗമം ഉജ്ജ്വലമായി.മീറ്റിംഗിന് കമ്മിറ്റി അംഗങ്ങളായ സിജു മോഹൻ, റോണി എബ്രഹാം, ജിജി ജോൺ, ജെൻസൺ എന്നിവർ നേതൃത്വം നൽകി.

