

റിയാദ്: ഇരുചക്ര വാഹനത്തില്‍ ഡെലിവറിക്കു പോകവേ വാഹനാപകടത്തില്‍ കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി റൗദയില്‍ മരിച്ചു. കറ്റാടത്ത് മൊയ്തീന്‍ (45) ആണ് മരിച്ചത്.

മൊയ്തീന്‍ ഓടിച്ച ബൈക്കില്‍ അറബ് വംശജന്‍ ഓടിച്ച കാര്‍ ഇടിക്കുകയായിരുന്നു. അഞ്ചു വര്‍ഷമായി സൗദിയിലുള്ള മൊയ്തീന്‍ അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്.

ഭാര്യ: ജുവൈരിയ. മക്കള്‍: ശിബില, ഷിയാസ്, ഷംല, സംറാസ്. പിതാവ്: പരേതനായ അബ്ദുല്ല. മാതാവ്: കാറ്റാടത്ത് ആമിന. സഹോദരന്‍: മുഹമ്മദ് കുഞ്ഞി (സൗദി അറേബ്യ).
മയ്യത്ത് റിയാദില്‍ ഖബറടക്കാനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നു.

