ജാഫര്‍ വാണിമേലിന് സ്വീകരണം നല്‍കി

Web Desk
1 Min Read

ദോഹ: ഹൃസ്വ സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ ക്ലബ് വാണിമേല്‍ ടുഡേ ചീഫ് അഡ്മിനും പ്രഭാഷകനും പേരോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇംഗ്ലീഷ് വിഭാഗം അധ്യാപകനുമായ ജാഫര്‍ വാണിമേലിന് ക്ലബ് ഖത്തര്‍ ചാപ്റ്റര്‍ മെമ്പര്‍മാര്‍ റവാബി ഹൈപ്പര്‍ മാര്‍ക്കറ്റ് ഇസ്ഗാവ ബ്രാഞ്ചിലെ പ്രീമിയം ലോഞ്ചില്‍ സ്വീകരണം നല്‍കി.

city exchange

സ്വീകരണ പരിപാടിക്ക് ഗ്രൂപ്പ് മെമ്പറും ഹൈപ്പര്‍ മാര്‍ക്കറ്റ് ഇസ്ഗാവ ബ്രാഞ്ച് മാനേജറുമായ ജാഫര്‍ മാമ്പിലാന്‍, ചിത്രകാരന്‍ വാസു വാണിമേല്‍, തസ്നീം അലി എന്നിവര്‍ നേതൃത്വം നല്‍കി. പിന്നീട് നടന്ന ചടങ്ങില്‍ ജാഫര്‍ മാഷിന് ക്ലബ്ബ് മെമ്പര്‍മാര്‍ മെമന്റോ നല്‍കി ആദരിച്ചു.

കേവലം ഒരു വാട്ട്‌സ്ആപ്പ് കൂട്ടായ്മ എന്നതിനപ്പുറം ക്ലബ്ബ് നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമൂഹത്തില്‍ അവശത അനുഭവിക്കുന്ന മനുഷ്യരെ ചേര്‍ത്തു പിടിച്ചതിനേക്കുറിച്ചും ഇനിയും അത്തരം പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകണമെന്നും മറുപടി പ്രസംഗത്തില്‍ ജാഫര്‍ മാസ്റ്റര്‍ സൂചിപ്പിച്ചു.

അബ്ദുല്ല കുയ്യിലത്ത്, ഇഖ്ബാല്‍ എന്‍ പി, പി പി സുബൈര്‍, കെ കെ സുബൈര്‍,
സാദത്ത് സാഗ, അബ്ദുല്‍ സലാം, തസ്‌നീം അബ്ദുല്‍ സലാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അസ്ഹര്‍ കെ സി നന്ദി പ്രകാശിപ്പിച്ചു. ഇഖ്ബാല്‍ വാണിമേല്‍, കെ കെ സുബൈര്‍ എന്നിവരുടെ ഗാനാലാപനവും നടന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!